ജൂണിലും ലാഭക്കണക്കുമായി കെഎസ്ആർടിസി; എന്നിട്ടും ജീവനക്കാർക്ക് ശമ്പളമില്ല; സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ – ​സ്വി​ഫ്റ്റി​ന്‍റെ വ​രു​മാ​നം ഏ​റ്റ​വും പി​ന്നിൽ


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ:കെഎ​സ്ആ​ർടിസി ജൂ​ൺ മാ​സ​ത്തി​ലും പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണെ​ന്ന് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ ടി​ക്ക​റ്റ് വ​രു​മാ​നം മാ​ത്രം 169 കോ​ടി​യോ​ളം രൂ​പ​യാ​ണ്.

ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​യ​കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക, പ​ര​സ്യ വ​രു​മാ​നം, യാ​ത്രാ ഫ്യൂ​വ​ൽ പ​മ്പു​ക​ളി​ൽ നി​ന്നു​ള്ള ലാ​ഭം മ​റ്റ് വ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള ഇ​ന​ത്തി​ൽ 82 കോ​ടി​യും ഡീ​സ​ലി​ന് 80 കോ​ടി​യു​മാ​ണ് വേ​ണ്ട​ത്. സ്‌​പെ​യ​ർ പാ​ർ​ട്ട്സു​ക​ൾ​ക്ക് അ​ഞ്ചു കോ​ടി നീ​ക്കി വ​ച്ചാ​ൽ പോ​ലും ടി​ക്ക​റ്റ് വ​രു​മാ​നം കൊ​ണ്ട് മാ​ത്രം പ്ര​വ​ർ​ത്ത​ന ലാ​ഭം നി​ല​നി​ർ​ത്തി​യി​രി​ക്ക​യാ​ണ് ജൂ​ൺ മാ​സ​ത്തി​ലും.

കെയുആ​ർടി ​സി 48413002 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മാ​സം ടി​ക്ക​റ്റ് വ​രു​മാ​നം ഉ​ണ്ടാ​ക്കി​യ​ത് . കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ ഒ​രു കി​ലോ​മീ​റ്റ​റി​ൽ 46.62 രൂ​പ വീ​തം വ​രു​മാ​നം നേ​ടി.

സ​ർ​വീ​സ് ന​ട​ത്തി​യ ഒ​രു ബ​സിന്‍റെ ദി​വ​സേ​ന​യു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 15738രൂ​പ​യാ​ണ്. ലോ​ഫ്ലോ​ർ , ലോ​ഫ്ലോ​ർ എ /​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെയുആ​ർടിസി എ​ന്ന അ​നു​ബ​ന്ധ സ്ഥാ​പ​ന​ത്തി​ലെ ബ​സു​ക​ൾ നേ​ടി​യ​ത് 48413002 രൂ​പ​യാ​ണ്.

ഒ​രു കി​ലോ​മീ​റ്റ​റി​ന് ഈ ​ബ​സു​ക​ൾ 52.56 രൂ​പ വീ​തം വ​രു​മാ​ന​മു​ണ്ടാ​ക്കി. ഒ​രു ബ​സ് ദി​നം​പ്ര​തി ശ​രാ​ശ​രി 18253 രൂ​പ വീ​തം നേ​ടി കൊ​ടു​ത്തു.

കോ​വി​ഡി​ന്‍റെ പേ​രി​ൽ യാ​ർ​ഡു​ക​ളി​ൽ ഒ​തു​ക്കി​യി​ട്ട് തു​രു​മ്പെ​ടു​ക്കാ​നും ന​ശി​ക്കാ​നും വി​ട്ടുകൊ​ടു​ത്ത ലോ​ഫ്ലോ​ർ ബ​സു​ക​ളാ​ണ് അ​ഭി​മാ​നാ​ർ​ഹ​മാ​യ വ​രു​മാ​ന നേ​ട്ട​മു​ണ്ടാ​ക്കി​യ​തെന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ – ​സ്വി​ഫ്റ്റി​ന്‍റെ വ​രു​മാ​നം ഏ​റ്റ​വും പി​ന്നി​ലാ​ണ്. ജൂ​ൺ മാ​സ​ത്തെ വ​രു​മാ​നം 58480609 രൂ​പ​യാ​ണ്. ഒ​രു കി​ലോ​മീ​റ്റ​റി​ന് ഈ ​ആ​ഡം​ബ​ര ബ​സു​ക​ൾ നേ​ടി​യ​ത് 46.13 രൂ​പ മാ​ത്ര​മാ​ണ്.

കി​ലോ​മീ​റ്റ​ർ വ​രു​മാ​ന​ത്തി​ൽ കെഎ​സ്ആ​ർടിസിയ്ക്കും ​പി​ന്നി​ലാ​ണ്. ഒ​രു ബ​സ് ദി​നംപ്ര​തി നേ​ടി​യ​ത് ശ​രാ​ശ​രി 12689.50 രൂ​പ വീ​ത​മാ​ണ്. കെ – ​സ്വി​ഫ്റ്റ് ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും കൂ​ടു​ത​ലാ​ണ്.

Related posts

Leave a Comment