മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി!ഓ​ക്സി​ജ​ൻ എത്തിക്കാൻ ഇനി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രും; പ​​രി​​ശീ​​ല​​നം ന​​ൽകാന്‍ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പും

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​വി​ഡ്‌ 19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ജീ​​വ​​ൻ​​ര​​ക്ഷാ മ​​രു​​ന്നു​​ക​​ളും ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള ക്യാ​​പ്സ്യൂ​​ളു​​ക​​ളും എ​​ത്തി​​ക്കു​​ന്ന​​തി​​ന് മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് സിഎംഡി ​​ബി​​ജു പ്ര​​ഭാ​​ക​​ർ അ​​റി​​യി​​ച്ചു.

ഓ​​ക്സി​​ജ​​ൻ എ​​ത്തി​​ക്കു​ന്ന​തി​ന് ടാ​​ങ്ക​ർ സ​​ർ​​വീ​​സ് ന​​ട​​ത്താ​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ഇ​​ന്നു മു​​ത​​ൽ ല​​ഭ്യ​​മാ​​ക്കും.

ഇ​​തി​​നാ​​യി സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ആ​​ദ്യ​​ബാ​​ച്ചി​​ലെ 35 പേ​​ർ​​ക്ക് പാ​​ല​​ക്കാ​​ട് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും.

പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം രാ​​ത്രി​​യോ​​ടെ ഇ​​നോ​​ക്സ് ക​​മ്പ​​നി​​യു​​ടെ ഓ​​ക്സി​​ജ​​ൻ ടാ​​ങ്ക​​റി​​ൽ ല​​ഭ്യ​​മാ​​ക്കും.

സം​​സ്ഥാ​​ന​​ത്ത് ഓ​​ക്സി​​ജ​​ൻ ക്ഷാ​​മം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നാ​​യി പ​​ര​​മാ​​വ​​ധി ഓ​​ക്സി​​ജ​​ൻ സി​​ല​​ി​​ണ്ട​​റു​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യ വാ​​ർ റൂ​​മി​​ൽ രാപ്പക​​ൽ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ആ​​വ​​ശ്യ​​മു​​ണ്ട്.

ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ കു​​റ​​വ് കാ​​ര​​ണം വാ​​ർ റൂ​​മി​​ൽനി​​ന്നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യോ​​ട് സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്നാ​​ണു സി​​എം​​ഡി ടാ​​ങ്ക​​ർ ലോ​​റി​​ക​​ൾ സ​​ന്ന​​ദ്ധ സേ​​വ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ താ​​ത്​​പ​​ര്യ​​മു​​ള്ള ഡ്രൈ​​വ​​ർ​​മാ​​ർ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നു​​ള്ള സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ​​ത്.​​

450 പേ​​രാ​​ണ് വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽനി​​ന്നു സ​​ന്ന​​ദ്ധ സേ​​വ​​ന​​ത്തി​​ലാ​​യി താത്‌പ​​ര്യം അ​​റി​​യി​​ച്ച​​ത്. അ​​തി​​ൽനി​​ന്നു​​ള്ള ആ​​ദ്യ ബാ​​ച്ചി​​ലെ 35 ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കാ​​ണ് ഇ​​ന്നു പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്.

തു​​ട​​ർ​​ന്ന് നാ​​ളെ കൊ​​ച്ചി​​യി​​ൽ നി​​ന്നു​​ള്ള 25 ഡ്രൈ​​വ​​ർ​​മാ​​രെ പ​​രി​​ശീ​​ല​​നം ന​​ൽ​​കി റി​​സ​​ർ​​വാ​​യി വ​​യ്ക്കും. ഇ​​വ​​രെ വീ​​ണ്ടും അ​​ത്യാ​​വ​​ശ്യം വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കും.

ഇ​​തി​​നുപു​​റ​​മെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ ക​​ള​​ക്ട​​ർ​​മാ​​രു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ പ​​ല ക​​ള​​ക്ട​​റേ​​റ്റു​​ക​​ളി​​ലും ഡ്രൈ​​വ​​ർ​​മാ​​രാ​​യും, മ​​റ്റ് കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും സേ​​വ​​നം അ​​നു​​ഷ്ഠിച്ച് വ​​രി​​ക​​യു​​മാ​​ണ്. കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​ർ സ​​ന്ന​​ദ്ധ സേ​​വ​​ന​​ത്തി​​നാ​​യി താ​​ൽ​​പ​​ര്യ​​മ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും സി​​എം​​ഡി അ​​റി​​യി​​ച്ചു.

Related posts

Leave a Comment