മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​കു​റ​യ്ക്കു​ന്നു; യാ​ത്ര​ക്കാ​ര്‍​ക്ക് ‘എ​ട്ടി​ന്‍റെ പ​ണി’ ന​ല്‍​കി കെ​എ​സ്ആ​ര്‍​ടി​സി

കോ​ഴി​ക്കോ​ട്: സിം​ഗി​ള്‍ ഡ്യൂ​ട്ടിയുടേയും ഡീസൽ ക്ഷാമത്തിന്‍റേയും പേരിൽ കെ​എ​സ്ആ​ര്‍​ടി​സി ഷെ​ഡ്യൂ​ളു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​ത് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്നു. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​കു​റ​യ്ക്കു​ക​യാ​ണ്. ബ​സു​ക​ള്‍ എ​ത്താ​ത്ത​തു​മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​യാ​ത്ര​ക്കാ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്നു​മി​ല്ല.

രാവിലെ ആറിനും ഏഴിനുമിടയിൽ ലിമിറ്റഡ് സ്റ്റോപ്പടക്കം മൂന്നോ നാലോ സർവീസു കളുണ്ടാ യിരുന്നത്കു റച്ചുദിവ സമായി കാണാനില്ല. ഇതുമൂലം ചെലവൂർ, വെള്ളിമാടുകുന്ന്, മലാപ്പറന്പ് ഇഖ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി യാത്രക്കാരാണ് കുന്നമംഗലത്തും മറ്റും ബസ് കാത്തുനിൽക്കുന്നത്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാതെ നിരവധി ജോലിക്കാർ ബുദ്ധിമുട്ടുകയാണ്.

വരുന്നതാകട്ടെ സൂപ്പർ ഫാസ്റ്റും ടിടി സർവീസുകളുമാണ്. ഇവയ്ക്കാകട്ടെ ഇവിടങ്ങളിലൊന്നും സ്റ്റോപ്പുമില്ല. ഇവയിൽ കയറിയാൽ അധിക ചാർജും കൊടുക്കണമെന്ന് മാത്രമല്ല നിർത്തി കിട്ടണ മെങ്കിൽ കണ്ടകട്റുടേയും ഡ്രൈവറുടേയും കനിവ് കിട്ടുകയും വേണം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ന് ​കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് രാ​ത്രി 10 മു​ത​ല്‍ ബ​സു​ക​ളി​ല്ലാ​ത്ത​താ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​വ​ര്‍ മ​റ്റ് ബ​സു​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ രാ​വി​ലെ പോ​കേ​ണ്ട പാ​ല​ക്കാ​ട് ബ​സ് മ​ണ്ണാ​ര്‍​ക്കാ​ടു​വ​രെ ഓ​ടി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് ഏ​റെ ക​ഷ്ടം. പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യാ​ല്‍​മാ​ത്ര​മേ ബ​സ് ഓ​ടി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കു​ന്നു​ള്ളു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍​പോ​ലും ഇ​ങ്ങ​നെ സ​ര്‍​വീ​സു​ക​ള്‍​വെ​ട്ടി​കു​റ​യ്ക്കു​ന്ന​ത് സ്വ​കാ​ര്യ​ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.

സം​ഗി​ള്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​താ​നും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ താ​മ​ര​ശ്ശേ​രി ഡി​പ്പോ​യി​ലേ​ക്കു മാ​റ്റി. കോ​ഴി​ക്കോ​ട്ട് നി​ന്ന് രാ​വി​ലെ 6.40 ന് ​പു​റ​പ്പെ​ടു​ന്ന വ​യ​ല​ട ഓ​ര്‍​ഡി​ന​റി ബ​സ് രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ കോ​ഴി​ക്കോ​ട്ട് ട്രി​പ്പ് അ​വ​സ​നി​പ്പി​ച്ച് പാ​വ​ങ്ങാ​ട് ഡി​പ്പോ​യി​ലാ​ണ് സ്റ്റേ ​ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ല്‍ സിം​ഗി​ള്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി ബ​സ് താ​മ​ര​ശ്ശേ​രി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ രാ​ത്രി​കാ​ല സ്റ്റേ ​താ​മ​ര​ശ്ശേ​രി​യി​ലേ​ക്കു മാ​റ്റി. പ​ക​രം ഈ ​ട്രി​പ്പ് താ​മ​ര​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റി. ബ​സ് രാ​ത്രി​യി​ല്‍ താ​മ​ര​ശ്ശേ​രി​യി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ട്രി​പ്പ് ക​ട്ട് ചെ​യ്ത​ത്. ഇ​ങ്ങ​നെ ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ബ​സു​ക​ള്‍ ഡി​പ്പോ മാ​റി​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്കും മാ​റ്റം വ​ന്നു. നേ​ര​ത്തെ കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഈ ​ബ​സു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ താ​മ​ര​ശ്ശേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​

പു​തി​യ മാ​റ്റം സ​ര്‍​വീ​സു​ക​ളെ ബാ​ധി​ക്കു​ക​യും ചെ​യ്തു. അ​രേ​ത​സ​മ​യം താ​മ​ര​ശ്ശേ​രി ഡി​പ്പോ​യി​ല്‍ ഷ​ഡ്യൂ​ള്‍ പ്ര​കാ​രം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ബ​സു​ക​ളൂ​ടെ എ​ണ്ണം കു​റ​വാ​ണ്. ഒ​രു ഷെ​ഡ്യൂ​ളി​നു ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ വേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ഇ​തും പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കു​ന്നു. എ​ന്നാ​ല്‍ എ​ത്ര​യും വേ​ഗം പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts