കെ​എ​സ്ആ​ർ​ടിസിയുടെ ​മാ​സവ​ര​വ് 220 കോ​ടി; ക​ണ​ക്കു​ക​ളി​ലെ ചെല​വ് 270 കോ​ടി​യോ​ളം; യുക്തിക്ക് നിരക്കാത്ത ചെലവിനെക്കുറിച്ച് തൊ​ഴി​ലാ​ളി​ കൂ​ട്ടാ​യ്മ​ പറയുന്നതിങ്ങനെ

 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​മാ​സ ടി​ക്ക​റ്റ് വ​ര​വ് ശ​രാ​ശ​രി 220 കോ​ടി​യോ​ളം രൂ​പ. കെ​എ​സ്ആ​ർ​ടി​സി യു​ടെ ക​ണ​ക്കു​ക​ളി​ൽ പ്ര​തി​മാ​സ ചെ​ല​വ് ശ​രാ​ശ​രി 270 കോ​ടി​യോ​ളം.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ് ഈ ​ക​ണ​ക്ക്. എ​ന്നാ​ൽ ഈ ​ക​ണ​ക്ക് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ലാ​ഭ​ത്തി​ലാ​ണെന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് പ​റ​യു​ന്നു.

3400 ബ​സ് സ​ർ​വീ​സു​ക​ളാ​ണ് പ്ര​തി​ദി​നം​കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. ഡീ​സ​ൽ ചി​ല​വാ​യി 97 കോ​ടി രൂ​പ​യും മൊ​ത്തം ശ​മ്പ​ളം വി​ത​ര​ണ​ത്തി​ന് 71.75 കോ​ടി​യും ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ 3500 കോ​ടി വാ​യ്പ​യു​ടെ ക​ട​മ​യ്ക്കാ​ൻ 30. 18 കോ​ടി​യു​മാ​ണ് വേ​ണ്ടി വ​രു​ന്ന​ത്.

സ്പെ​യ​ർ പാ​ർ​ട്ട്സ്, ട​യ​ർ – 8.9 കോ​ടി , എം ​എ​സി ടി -6.8 ​കോ​ടി , ഓ​വ​ർ ഡ്രാ​ഫ്റ്റ് – 42.12 കോ​ടി, റ്റി ​ഡി എ​സ് – 1.27 കോ​ടി , ഇ​ൻ​ഷു​റ​ൻ​സ് -0.11 കോ​ടി , ടോ​ൾ – 194 കോ​ടി , പ്രോ​വി​ഡ​ന്റ് ഫ​ണ്ട് ട്ര​സ്റ്റ് – 3.00 കോ​ടി, ബ​നി​ഫി​ഷ​റി ഫ​ണ്ട് – 4.38 കോ​ടി , മ​റ്റ് ചി​ല​വു​ക​ൾ – 6.18 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ മാ​സ​ത്തെ​യും ശ​രാ​ശ​രി ചെല​വു​ക​ൾ.

ഇ​തി​ൽ ഓ​വ​ർ ഡ്രാ​ഫ്റ്റാ​യി എ​ടു​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന പ​ണം കെ​എ​സ്ആ​ർ​ടി​സി​യു​ടെ ചെ​ല​വു​ക​ളി​ൽ സ്ഥി​ര​മാ​യി കാ​ണി​ക്കു​ക​യാ​ണ്.

യ​ഥാ​ർ​ഥത്തി​ൽ ഓ​വ​ർ ഡ്രാ​ഫ്റ്റി​ന്‍റെ പ​ലി​ശ മാ​ത്ര​മേ ചെ​ല​വു വ​രു​ന്നു​ള്ളൂ എ​ന്നാ​ണ് എ​ഫ് എ​ഫ് ജെ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഓ​വ​ർ ഡ്രാ​ഫ്റ്റി​ന്‍റെ 50 കോ​ടി ക​ണ​ക്കി​ൽ നി​ന്നൊ​ഴി​വാ​ക്കി​യാ​ൽ ചെല​വ് 220 കോ​ടി​യോ​ള​മേ വ​രിക​യു​ള്ളൂ.

ചി​ല​വും വ​ര​വും ഏ​ക​ദേ​ശം 220 കോ​ടി​യോ​ള​മാ​ണ്. ശ​മ്പ​ളം ന​ല്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​സം തോ​റും 30 കോ​ടി ഏ​റ്റ​വും കു​റ​ഞ്ഞ​ത് അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന 30 കോ​ടി കൂ​ടി വ​രു​മാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ 250 കോ​ടി​യാ​കും. ചെ​ല​വ് 220 കോ​ടി​യോ​ള​വും. 30 കോ​ടി​യോ​ളം അ​ധി​ക​മാ​യി​ട്ടും യ​ഥാ​സ​മ​യം ശ​മ്പ​ളം ന​ല്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.

 

Related posts

Leave a Comment