ജ്യേഷ്ഠ​ന്‍റെ മോ​ഷ​ണം പോ​യ ബൈ​ക്ക് പി​ടി​കൂ​ടി​യ​ത് അ​നി​യ​ൻ! മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്‌സ്‌ വാ​ച്ചും ക​ണ്ടെ​ത്തി; നാദാപുരത്ത് നടന്ന സംഭവം ഇങ്ങനെ…

നാ​ദാ​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​യ യു​വാ​വി​നെ ബൈ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​കൂ​ടി നാ​ദാ​പു​രം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ വാ​ണി​മേ​ൽ കോ​ടി​യു​റ ഒ​ടു​ക്കേ​ന്‍റ​വി​ട സു​ഹൈ​ൽ (22) നെ ​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്സ് വാ​ച്ചും പോ​ലീ​സ് പി​ടി​കൂ​ടി. നാ​ദാ​പു​രം സ്വ​ദേ​ശി​യു​ടെ​താ​ണ് വാ​ച്ച്.

ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റു​മാ​യ ചാ​ലി​ൽ മീ​ത്ത​ൽ പ്ര​വീ​ൺ രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മോ​ഷ​ണം പോ​യ ബൈ​ക്ക്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജോ​ലി​ക്ക് പോ​വു​ന്ന​തി​നി​ടെ വ​ട​ക​ര കെ​എ​സ്ആ​ർ​ടി​സി സ​ബ് സെ​ന്‍റ​റി​ൽ പാ​ർ​ക്ക് ചെ​യ്ത​താ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്ക് ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ല്ലാ​ച്ചി​യി​ൽ ക​ണ്ട സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ രാ​ജി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​ണ് എ​ന്നും മ​ന​സി​ലാ​വു​ന്ന​ത്.

പ്ര​വീ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ പ്രേം​രാ​ജ് ക​ല്ലാ​ച്ചി മാ​ർ​ക്ക​റ്റി​ന് മു​ൻ​വ​ശം മൊ​ബൈ​ൽ റീ ​ചാ​ർ​ജ് ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ജേ​ഷ്ഠ​ന്‍റെ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ത് ക​ണ്ട​ത്. പാ​ർ​ക്ക് ചെ​യ്ത ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ​ത് പോ​കാ​ൻ ശ്ര​മി​ച്ച സു​ഹൈ​ലി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​നെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്സ് വാ​ച്ച് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​ക്ക് പി​ൻ​വ​ശ​ത്തെ ഖ​ത്ത​ർ പ്ര​വാ​സി ത​ട​ങ്ങാ​ട്ട് അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​താ​ണ് 10 ഡ​യ​മ​ണ്ടു​ക​ൾ പ​തി​ച്ച എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ വാ​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി ബ​സി​ൽ വ​ട​ക​ര എ​ത്തു​ക​യും വ​ട​ക​ര നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് നാ​ദാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

പെ​ട്രോ​ൾ തീ​ർ​ന്ന​തോ​ടെ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും വീ​ട്ടി​ൽ അ​ക​ത്ത് ക​യ​റി വാ​ച്ചും എ​ൺ​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

നേ​രെ​ത്തെ വ​ട​ക​ര, വ​ള​യം, നാ​ദാ​പു​രം കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ടി​ച്ച് പ​റി, വീ​ട് ക​യ​റി മോ​ഷ​ണം, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​ഹൈ​ൽ.

Related posts

Leave a Comment