ശി​വ​ന്‍റെ കു​ട​ക​ൾ​ക്ക് ” അ​മ്മ’ യു​ടെ ത​ണ​ൽ..! ശരീരം തളർന്നെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിർമ്മിച്ച കുടകൾ പാലിയേറ്റീവ് പ്രവർത്തകർ വിറ്റുനൽകും

amma-kudaമ​ട്ട​ന്നൂ​ർ: ത​ള​ർ​ന്ന ശ​രീ​ര​വു​മാ​യി ക​ഴി​യു​ന്ന​തി​നി​ടെ  നി​ർ​മി​ച്ച കു​ട പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്പ​ന ആ​രം​ഭി​ച്ചു.  മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ച്ചാ​ൽ ന​മ്പ്യാ​ർ​പീ​ടി​ക​യി​ലെ കാ​രു​ണ്യ​ഭ​വ​നി​ൽ ക​ഴി​യു​ന്ന ആ​ർ.​ശി​വ​ൻ  സ്വ​യം തൊ​ഴി​ലെ​ന്ന നി​ല​യി​ൽ നി​ർ​മി​ച്ച കു​ട​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ  മ​ട്ട​ന്നൂ​രി​ലെ അ​മ്മ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ വി​ൽ​ക്കു​ന്ന​ത്‌.

വ​യ​നാ​ട് കോ​ട്ട​നാ​ട് സ്വ​ദേ​ശി​യാ​യ ശി​വ​ന് ജോ​ലി​ക്കി​ടെ 2001 ൽ ​ക​വു​ങ്ങി​ൽ നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.   അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന​തോ​ടെ​യാ​ണ്  കു​ട  നി​ർ​മാ​ണം  ആ​രം​ഭി​ച്ച​ത്. കു​ട വി​റ്റു ല​ഭി​ക്കു​ന്ന  തു​ക  മു​ഴു​വ​നാ​യും ശി​വ​ന് ന​ൽ​കു​മെ​ന്ന് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.  കു​ട​യു​ടെ  വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​ർ എ​ച്ച് എ​ൻ സി  ​ഹോ​സ്പി​റ്റ​ലി​ൽ   ഷി​ജാ​സ് മ​ങ്ങ​ലാ​ട്ടി​ന് ന​ൽ​കി മ​ട്ട​ന്നൂ​ർ  എ​സ് ഐ ​എ.​വി.​ദി​നേ​ശ്  നി​ർ​വ​ഹി​ച്ചു. റാ​ഫി  പ​റ​യി​ൽ, പി.​ബി​നീ​ഷ്, എ​ബി​ൻ  ബാ​ബു, ഷ​മ്മാ​സ്  അ​ലി, അ​നി​ൽ മ​ട്ട​ന്നൂ​ർ, അ​നു​രാ​ഗ് , പ്ര​ജി​ത്ത്  തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts