പത്തനംതിട്ട കുളനട പഞ്ചായത്തില്‍ താമര വിരിയാന്‍ കാരണം കോണ്‍ഗ്രസ്, വലിയ കക്ഷിയായിട്ടും അന്ന് ബിജെപിയെ ഒതുക്കിയ കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ എതിര്‍ചേരിയിലായി, കുളനടയില്‍ കാറ്റു തിരിഞ്ഞു വീശിയത് ഇങ്ങനെ

bjpപത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബിജെപിക്ക്. എല്‍ഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടര്‍ന്നാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. അശോകന്‍ കുളനട പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കുളനട പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. നിലവില്‍ ഏഴു സീറ്റാണ് ബിജെപിക്കുള്ളത്. എല്‍ഡി എഫിനും യുഡിഎഫിനും നാലു വീതവും സ്വതന്ത്രന് ഒരു സീറ്റുമായിരുന്നു. ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇരു മുന്നണികളും ചേര്‍ന്ന് സ്വതന്ത്രയെ പ്രസിഡന്റാക്കുകയായിരുന്നു.

ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നേരത്തെ പാസായിരുന്നു. വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പാര്‍ട്ടിയും മത്സരിച്ചിരുന്നു ആദ്യം. തുടര്‍ന്ന് യഥാക്രമം 7, 5 വോട്ട് ലഭിച്ച ബിജെപിയും എല്‍ഡിഎഫിനെയും വീണ്ടും മത്സരിപ്പിച്ചു. ആ വോട്ടെടുപ്പില്‍ യുഡിഎഫ് വോട്ട് അസാധുവാക്കി. 7 വോട്ട് ലഭിച്ച ബിജെപി പ്രസിഡന്റ് സ്ഥാനം നേടി. പ്രസിഡന്റ-്‌വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്-ബിജെപി സഖ്യമുണ്ടാകുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ട് മൂന്നുമുന്നണികളും മത്സരിച്ചു.

എല്‍ഡിഎഫില്‍ നിന്ന് സിപിഐഎം അംഗം പോള്‍ രാജനും യുഡിഎഫില്‍ നിന്ന് സജി ടി. വര്‍ഗീസുമാണ് മത്സരിച്ചത്. വോട്ടെണ്ണിയപ്പോള്‍ ബിജെപി7, എല്‍ഡിഎഫ്5, യുഡിഎഫ്4 എന്നിങ്ങനെയായിരുന്നു ഫലം. പഞ്ചായത്തീരാജ് ചട്ടം അനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ കക്ഷികള്‍ തമ്മില്‍ വീണ്ടും മത്സരിച്ചു. ബിജെപിയിലെ അശോകന്‍ കുളനടയ്ക്ക് ഏഴ് വോട്ടും എല്‍ഡിഎഫിലെ പോള്‍ രാജന് അഞ്ചും വോട്ട് കിട്ടി. യുഡിഎഫ് അംഗങ്ങള്‍ വോട്ട് അസാധുവാക്കി. അങ്ങനെ അശോകന്‍ കുളനട പ്രസിഡന്റായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ബിജെപി അധികാരത്തില്‍ വരുന്നത് ഒഴിവാക്കാന്‍ സ്വതന്ത്രയെ പ്രസിഡന്റും സിപിഐഎമ്മുകാരിയെ വൈസ് പ്രസിഡന്റുമാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചു. അന്ന് കോണ്‍ഗ്രസാണ് തുണച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അധികാരത്തിന് പുറത്താവുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ മാസം 27 ന് യുഡിഎഫ് പിന്തുണയോടെ ബിജെപി കൊണ്ടു വന്ന അവിശ്വാസം പാസായതോടെ എല്‍ഡിഎഫ് ഭരണ സമിതി പുറത്തായി.

Related posts