കൊച്ചി: കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യവിഭവങ്ങള്‍ ‘കെ ഇനം’ എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ മുപ്പത് പ്രീമീയം ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളാണ് കുടുംബശ്രീ വിപണിയില്‍ എത്തിക്കുന്നത്.
നെടുമ്പാശേരി ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്വന്ഷന് സെന്റ്റില്‍ നാളെ രാവിലെ 10ന് മന്ത്രി എം.ബി. രാജേഷ് ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് നിര്‍വഹിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടപ്പാകുന്ന സ്റ്റാര്‍ട്ടപ് ശൃംഖല ‘യുക്തി’, തദ്ദേശീയ മേഖലയിലെ സംരംഭകര്‍ക്കായി നടപ്പാക്കുന്ന ”ട്രൈ ബാന്‍ഡ്’, കുടുംബശ്രീ ഉല്പന്നങ്ങള് ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേ ക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ യുവസംരംഭകരുടെ നൂതന അഗ്രി ബിസിനസ് ആശയങ്ങള്‍ അടിസ്ഥാനമാക്കി സൂപ്പര്‍ ഫുഡ്സ്, ഫാഷന്‍, ഹെര്‍ബല്‍ പേഴ്സണല്‍ കെയര്‍ പ്രോഡക്ട്സ് എന്നിവ തയ്യാറാക്കി വിപണിയിലെത്തിക്കും. ഇ കൊമേഴ്സ് വിപണന സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനും ആലോചനയുണ്ട്.
