ആ സമയത്ത് ഉ​ള്ളി​ൽ ക​ര​ഞ്ഞു, പു​റ​ത്ത് ചി​രി​ച്ചു

ബ​ഡാ​യി ബം​ഗ്ലാ​വി​ന്‍റെ ഒ​രു എ​പ്പി​സോ​ഡ് ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ൻ ഐ​സി​യു​വി​ൽ കി​ട​ക്കു​ക​യാ​ണ്. അ​ന്ന് ഷൂ​ട്ടു​ണ്ട്. ഓ​ക്കെ​യാ​ണെ​ങ്കി​ൽ മാ​ത്രം വ​ന്നാ​ൽ മ​തി​യെ​ന്ന് എ​ന്നെ വി​ളി​ച്ച് പ​റ​ഞ്ഞു.

കു​ടും​ബ​മാ​ണ് എ​നി​ക്ക് എ​ല്ലാം. ഒ​രു വ​ർ​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​ക​മ്മി​റ്റ്മെ​ന്‍റ് ന​മ്മ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ച്ഛ​നും അ​മ്മ​യും എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത്.

ഷോ​യി​ൽ എ​ന​ർ​ജ​റ്റി​ക്കാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. അ​വി​ടെ ചോ​യ്സി​ല്ല. മ​റ്റ് കാ​ര്യ​ങ്ങ​ൾ മാ​റ്റി വ​യ്ക്കേ​ണ്ട​തു​ണ്ട്. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് കോ​ൾ വ​ന്നു.

അ​തി​ന് ശേ​ഷം ആ​ശ്വാ​സ​മാ​യി. പ​ക്ഷെ ആ ​ഒ​രു നി​മി​ഷം ഉ​ള്ളി​ൽ ക​ര​യു​ക പു​റ​ത്ത് ചി​രി​ക്കു​ക എ​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. -പ്ര​സീ​ത മേ​നോ​ൻ

Related posts

Leave a Comment