ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി​ക്ക് നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ആ​ക്ര​മി​ച്ച​ത് മു​ൻ ഭ​ർ​ത്താ​വ്, പ്ര​തി പിടിയിൽ

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് താ​ണാ​വി​ൽ യു​വ​തി​ക്കു നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ 7നാ​ണ് സം​ഭ​വം. താ​ണാ​വി​ൽ ലോ​ട്ട​റി ക​ട ന​ട​ത്തു​ന്ന ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​നി ബ​ർ​ഷീ​ന​യ്ക്ക് നേ​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഇ​വ​രു​ടെ മു​ൻ ഭ​ർ​ത്താ​വ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ജാ ഹു​സൈ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ള്ള​ലേ​റ്റ ബ​ർ​ഷീ​ന​യെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ക​ഴു​ത്തി​ന് പി​റ​ക് വ​ശ​ത്താ​ണ് പൊ​ള്ള​ലേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment