പ്രൊഡക്ഷന്‍ പയ്യന് ചെറിയൊരു പണികൊടുക്കാന്‍ ചെന്ന ചാക്കോച്ചന് കിട്ടിയത് വലിയൊരു പണി; വീഡിയോ കാണാം…

സൂപ്പര്‍താര പദവിയില്ലെങ്കിലും ചാക്കോച്ചന്‍ മലയാളികളുടെ ഇഷ്ടതാരമാണ്. തികച്ചും ഒരു മലയാളിത്തമുള്ള താരം. സിനിമാ ലൊക്കേഷനിലും ചാക്കോച്ചന്‍ പച്ച മനുഷ്യന്‍ തന്നെയാണ്. അതിനൊരു ഉദാഹരണമാണ് പുതിയ ചിത്രം തട്ടിന്‍പുറത്ത് അച്യുതനിലെ രസകരമായ ഈ വീഡിയോ. നാല് ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്‌യെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന രംഗമാണ് വിഡിയോയില്‍ ഉള്ളത്.

ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പയ്യനെയാണ് കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ചാക്കോച്ചന്‍ ഞെട്ടിക്കാന്‍ നോക്കിയത്. എന്നാല്‍ ഞെട്ടിയത് ചാക്കോച്ചനും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം താരം തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചത്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്‍.

കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥ പറയുന്ന തട്ടിന്‍പുറത്ത് അച്യുതനില്‍ നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.സംവിധായകന്‍ ബാബു നാരായണന്റെ മകള്‍ ശ്രവണയാണ് നായിക.

Related posts