ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു ! ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’…

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഇടയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ ഒരു ചിത്രം പങ്കുവച്ചതിനൊപ്പം ചാക്കോച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.

‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’… മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ കുറിച്ചു. ‘കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍’.ചാക്കോച്ചന്‍ കുറിപ്പിലൂടെ പറയുന്നു.

Related posts