കുടുംബമഹിമ കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല ! അതിന് കാശു തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍…

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി പെണ്‍കുട്ടികളുടെ മനസ്സു കീഴടക്കിയ കുഞ്ചാക്കോ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

കുഞ്ചാക്കോയുടെ കുടുംബം മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മലയാള സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളിലൊന്നാണ് ഉദയാ സ്റ്റുഡിയോയുടേത്

ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന്.

കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഈ സിനിമകളുമായി ബന്ധപ്പെട്ട് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

ജീവിതത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുന്‍പും ചാക്കോച്ചന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.

സിനിമ നിര്‍മാണം കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ചാക്കോച്ചന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ താന്‍ ജീവിതത്തില്‍ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞിട്ടുണ്ട്.

Related posts

Leave a Comment