ഫോണില്‍ നോക്കി സൈക്കിളോടിച്ച യുവാവ് ചെന്നിടിച്ചത് വാനില്‍ ! വീഡിയോ കാണാം…

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ നോക്കുന്നത് അത്ര നല്ല കാര്യമല്ലെങ്കിലും ഊണിലും ഉറക്കത്തിലും ഫോണ്‍ ഒഴിച്ചു കൂട്ടാനാവാത്തവരുണ്ട്.

അത്തരത്തില്‍ ഫോണില്‍ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഫോണില്‍ ഉറ്റുനോക്കി ഒരുകൈ കൊണ്ട് സൈക്കിളോടിച്ച് വരുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇതുകൊണ്ടു തന്നെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല.

ഇതേത്തുടര്‍ന്ന് സൈക്കിള്‍ വന്ന് വാനില്‍ ഇടിക്കുകയായിരുന്നു. ഇടി നടന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് യുവാവിന് സംഭവമെന്തെന്ന് പിടികിട്ടിയത്.

ചാറ്റിംഗും സൈക്കിളോടിക്കലും ഒരുമിച്ച് ചെയ്യരുത് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Related posts

Leave a Comment