മോ​ഹ​ന്‍​ലാ​ലി​ന്‍റെ ടൈ​മിം​ഗ്! നമുക്ക് അടി കിട്ടുമെന്ന് പേടിക്കയേ വേണ്ട; കുണ്ടറ ജോണി പറയുന്നു…

ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്,

ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്‍ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസിലാക്കണം.

കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്.

അദ്ദേഹത്തിന് നല്ല ടൈമിംഗാണ്. ഫ്ളക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട.

സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിംഗ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്.
       

Related posts

Leave a Comment