കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍..! ബാലചന്ദ്രമേനോന്‍

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ ,

പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് മെയ് 12 … അതു കൊണ്ടു നിസാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി… അച്ഛനായി, മരുമകനായി അമ്മായി അച്ഛനായി എന്തിന് അപ്പൂപ്പനുമായി.

വരദയ്ക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം! ദൈവത്തിനു സ്തുതി! എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി!

കോവിഡിന്റെ  ക്രൂരമായ ‘മരണ കൊയ്ത്തു ‘ നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ്ഏവര്‍ക്കും സുഖാശംസകള്‍…

Related posts

Leave a Comment