വ്യാ​​​യാ​​​മ​​​ത്തി​​​നാ​​​യി നീ​​​ന്താൻ തുടങ്ങി ; 62-ാം വയസിൽ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി​ക്ക​ട​ക്കാ​നൊരുങ്ങി കു​ഞ്ഞ​മ്മ മാ​ത്യൂ​സ്

അ​​​റു​​​പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​ത്തെ വ​​​യ​​​സി​​​ൽ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ൽ നീ​​​ന്തി​​​ക്ക​​​ട​​​ന്നു വേ​​​ൾ​​​ഡ്‌​​​വൈ​​​ഡ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കാ​​​ൻ ഡോ. ​​​കു​​​ഞ്ഞ​​​മ്മ മാ​​​ത്യൂ​​​സ്. വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വീ​​​തി​​​യേ​​​റി​​​യ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​മ്പ​​​ല​​​ക്ക​​​ട​​​വ് വ​​​ട​​​ക്കും​​​ക​​​ര​​​യി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ചു കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം ബീ​​​ച്ചി​​​ലേ​​​ക്ക് ഏ​​​ഴു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ന്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണു സാ​​​ഹ​​​സ​​​നീ​​​ന്ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ത്ര​​​യും​​​ ദൂ​​​രം നീ​​​ന്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ വ​​​നി​​​ത​​​യാ​​​കാ​​​നാ​​​ണു ശ്ര​​​മം. റി​​​ട്ട. എ​​​ൽ​​​ഐ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് കു​​​ഞ്ഞ​​​മ്മ മാ​​​ത്യൂ​​​സ്. മ​​​ല​​​ഞ്ച​​​ര​​​ക്കു​​​വ്യാ​​​പാ​​​രി​​​യാ​​​യ ഒ​​​ല്ലൂ​​​ർ അ​​​ഞ്ചേ​​​രി ജ​​​വ​​​ഹ​​​ർ റോ​​​ഡ് പു​​​ത്ത​​​ൻ​​​പു​​​ര ഹൗ​​​സി​​​ൽ പി.​​​വി. ആ​​​ന്‍റ​​​ണി​​​യാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. ഏ​​​ക​​​മ​​​ക​​​ൾ ഡോ. ​​​ജ്യോ​​​ത്സ​​​ന ദു​​​ബാ​​​യി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നൊ​​​പ്പ​​​മാ​​​ണ്.

ചെ​​​റു​​​പ്പ​​​ത്തി​​​ലേ നീ​​​ന്ത​​​ൽ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്ന കു​​​ഞ്ഞ​​​മ്മ പി​​​ന്നീ​​​ടു ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണു വ്യാ​​​യാ​​​മ​​​ത്തി​​​നാ​​​യി നീ​​​ന്ത​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ഗ്ര​​​ഹ​​​മ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ കോ​​​ത​​​മം​​​ഗ​​​ലം ഡോ​​​ൾ​​​ഫി​​​ൻ അ​​​ക്വാ​​​ട്ടി​​​ക്സി​​​ലെ ബി​​​ജു ത​​​ങ്ക​​​പ്പ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​യി.

കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ൽ മൂ​​​ന്ന​​​ര​​​ മാ​​​സ​​​ത്തോ​​​ളം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് ഉ​​​ദ്യ​​​മ​​​ത്തി​​​നൊ​​​രു​​​ങ്ങി​​​യ​​​ത്. തൃ​​​ശൂ​​​രി​​​ലെ നീ​​​ന്ത​​​ൽ, ഓ​​​ട്ടം, സൈ​​​ക്ലിം​​​ഗ് കൂ​​​ട്ടാ​​​യ്മ​​​യാ​​​യ എ​​​ൻ​​​ഡ്യൂ​​​റ​​​ൻ​​​സ് അ​​​ത്‌​​​ല​​​റ്റ്സ് ഓ​​​ഫ് തൃ​​​ശൂ​​​ർ(​​​ഇ​​​എ​​​ടി) അം​​​ഗ​​​മാ​​​ണു കു​​​ഞ്ഞ​​​മ്മ. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​കു​​​ഞ്ഞ​​​മ്മ മാ​​​ത്യൂ​​​സ്, മേ​​​രി മാ​​​ത്യൂ​​​സ്, വി.​​​എ. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​ശാ​​​ന്ത് പ​​​ണി​​​ക്ക​​​ർ, വി​​​പി​​​ൻ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Related posts

Leave a Comment