വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​ണെ​ന്ന കാ​ര്യം മ​റ​ന്നു; അ​ളി​യ​നെ വെ​ട്ടി​ക്കൊ​ന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​ൻ

പ​ത്ത​നം​തി​ട്ട: മ​ധ്യ​വ​യ​സ്‌​ക​നെ വീ​ടി​നു​ള​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍. ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി കാ​ര​യ്ക്ക​ല്‍ (അ​ജി 50)യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ഇ​ന്ന​ലെ വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ മ​ഹേ​ഷി​നെ (42) ഇ​ന്നു രാ​വി​ലെ​യാ​ണ് മൂ​ഴി​യാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ വെ​ട്ടേ​റ്റ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്രാ​ഥ​മി​ക​മാ​യി കൊ​ല​പാ​ത​ക സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​നു​ള്ളി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തുട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ വീ​ട് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച മ​ഹേ​ഷും അ​ജി​യും ഒ​ന്നി​ച്ചു മ​ദ്യ​പി​ച്ച​തു സ​മീ​പ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യും പ​റ​യു​ന്നു. മ​ഹേ​ഷ് അ​ജി​യെ വെ​ട്ടിക്കൊല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മ​ഹേ​ഷി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment