കുരീപ്പുഴയെ ആക്രമിച്ച സംഭവം; പഞ്ചായത്തംഗം ഉൾപ്പെടെ ഏഴ് ആർഎസ്എസ് പ്രവത്തകർ അറസ്റ്റിൽ

കൊല്ലം: കവി കുരീപ്പു‍ഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനു, ശ്യാം,ലൈജു, ദീപു, കിരൺ, വിഷ്ണു, സുജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദീപു പഞ്ചായത്തംഗമാണ്.

നേരത്തെ,സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആർഎസ്എസ് പ്രവർത്തകർക്കെതിരേ‌ കടയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തിൽ കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കൊ​ല്ലം ക​ട​യ്ക്ക​ൽ കോ​ട്ടു​ങ്ക​ലി​ൽ​വ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി കുരീപ്പുഴ ശ്രീകുമാറിനെ കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞിരുന്നു. കോ​ട്ടു​ങ്ക​ലി​ലെ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ വ​ട​യമ്പാ​ടി ജാ​തി മ​തി​ൽ സമരത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

Related posts