ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ! വാദങ്ങളെ കാറ്റില്‍ പറത്തി 200 കോടി ക്ലബ്ബും കടന്ന് പദ്മാവത്; ആദ്യത്തെ നാലു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു

മും​​​​ബൈ: ഏ​​​​റെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ പ​​​​ദ്മാ​​​​വ​​​​ത് 200 കോ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇ​​​​ടം നേ​​​​ടി. ജ​​​​നു​​​​വ​​​​രി 25 നു ​​​​സി​​​​നി​​​​മ റി​​​​ലീ​​​​സ് ചെ​​​​യ്ത അ​​​​ന്നു​​​​മു​​​​ത​​​​ലു​​​​ള്ള പ​​​​ദ്മാ​​​​വ​​​​തി​​​​ന്‍റെ ക​​​​ള​​​​ക്‌​​ഷ​​​​ൻ 212.5 കോ​​​​ടി​​​​യിലെത്തിയതായാണ് പുതിയ കണക്കുകൾ. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ കടന്നിരുന്നു.

ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സി​​​​നി​​​​മ​​​​യു​​​​ടെ റി​​​​ലീ​​​​സിം​​​​ഗി​​​​നു​​​​മു​​​​ന്പ് ര​​​​ജ​​​​പു​​​​ത് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ബൻ​​​​സാ​​​​ലി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. സി​​​​നി​​​​മ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക​​​​ർ​​​​ണി​​​​സേ​​​​ന​​​​യി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം സ​​​​മ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റി​​​​യ​​​​തു പ്ര​​​​ക്ഷോ​​​​ഭ​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥ തന്നെയാണ് പത്മാവതിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്‌സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്.

Related posts