കു​റു​ന​രി കു​റു​കെ ചാ​ടി ബൈ​ക്ക്  മറിഞ്ഞ്  യാ​ത്രി​ക​ർക്ക് പരിക്ക്; ​പരിക്കേ​റ്റ കു​റു​ന​രി​യെ അ​ക​മ​ല വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ പ്രവേശിപ്പിച്ചു 

എ​രു​മ​പ്പെ​ട്ടി:​ എ​രു​മ​പ്പെ​ട്ടി​യി​ൽ കു​റു​ന​രി കു​റു​കെ ചാ​ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രിക്കേ​റ്റു.‌

നെ​ല്ലു​വാ​യ് കാ​രേ​ങ്ങ​ൽ വീ​ട്ടി​ൽ മ​നാ​ഫ് (40), മ​ങ്ങാ​ട് സ്വ​ദേ​ശി ബാ​ല​ൻ(52 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. രാ​വി​ലെ 9:30 യോ​ടെ എ​രു​മ​പ്പെ​ട്ടി പ​ഴ​വൂ​ർ റോ​ഡി​ന് സ​മീ​പം വ്യാ​പാ​ര ഭ​വ​നു മു​ന്നി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

നെ​ല്ലു​വാ​യി​ൽ നി​ന്നും പ​ന്നി​ത്ത​ട​ത്തു​ള്ള ഷോ​പ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​നാ​ഫ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​നു കു​റു​കെ കു​റു​ന​രി ചാ​ടു​ക​യാ​യി​രു​ന്നു ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് മ​നാ​ഫ് താ​ഴേ​ക്ക് തെ​റി​ച്ച് വീ​ണു.

ത​ല​യ്ക്കും,വാ​രി​യെ​ല്ലി​നും,തോ​ളെ​ല്ലി​നും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

പ​രിക്കേ​റ്റ മ​നാ​ഫി​നെ​യും ബാ​ല​നേ​യും എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്ക് ത​ട്ടി സാ​ര​മാ​യി പ​രിക്കേ​റ്റ കു​റു​ന​രി​യെ എ​രു​മ​പ്പെ​ട്ടി വ​ന​പാ​ല​ക​ർ അ​ക​മ​ല വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment