കുറുപ്പിനെ വരവേൽക്കാൻ ഫിയോക്! ചിത്രം ഒടിടി വിട്ടതിനു പിന്നിൽ മമ്മൂട്ടിയോ? ഫാ​ന്‍​സു​കാ​രു​ടെ ആ​ഘോ​ഷ​ത്തി​നൊ​പ്പം സ്വ​ന്തം നി​ല​യ്ക്കും തി​യ​റ്റ​റി​ല്‍ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: പ്ര​തി​സ​ന്ധി​നാ​ളു​ക​ള്‍​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന, സൂ​പ്പ​ര്‍​താ​രം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ചി​ത്രം കു​റു​പ്പി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍.

നി​ല​വി​ല്‍ മ​ര​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലു​മാ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രു​മാ​യും ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സിം​ഗ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

ഫാ​ന്‍​സു​കാ​രു​ടെ ആ​ഘോ​ഷ​ത്തി​നൊ​പ്പം സ്വ​ന്തം നി​ല​യ്ക്കും തി​യ​റ്റ​റി​ല്‍ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

തി​യ​റ്റ​റു​ട​മ​ക​ളെ പ്ര​തി​സ​ന്ധി​ കാ​ല​ത്ത് ര​ക്ഷി​ക്കാ​ന്‍ എ​ത്തു​ന്ന സി​നി​മ എ​ന്ന​താ​ണ് ശ്രീ​നാ​ഫ് രാ​ജേ​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തിനു തീയേറ്ററുകാർ നൽകുന്ന ഇ​മേ​ജ്. ന​വം​ബ​ര്‍ 12നാ​ണ് റി​ലീ​സ്.

അതേസമയം, മ​ര​ക്കാ​ര്‍ സി​നി​മ​യു​ടെ ഒ​ടി​ടി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​യാ​ള​സി​നി​മ​യി​ല്‍ ചേ​രി​തി​രി​വ് രൂ​ക്ഷമായിട്ടുണ്ട്.

മ​ര​ക്കാ​ര്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വും മോ​ഹ​ന്‍​ലാ​ലി​ന്‍റെ സ​ന്ത​ത ​സ​ഹ​ചാ​രി​യു​മാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള ഒരു വിഭാഗത്തിന്‍റെ എതിർപ്പ് താ​ര​സം​ഘ​ട​ന​യ്ക്കു​ള്ളി​ലും നി​ഴ​ലി​ക്കു​ന്നു.

ന​ഷ്ടം സ​ഹി​ച്ചും ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ കു​റു​പ്പ് എ​ന്ന സി​നി​മ ന​വം​ബ​ര്‍ 12ന് ​തി​യ​റ്റ​റു​ക​ളി​ല്‍ ക​ളി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ടി​ടി റി​ലീ​സ് വി​വാ​ദം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കേ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ ചി​ത്രം തി​യ​റ്റ​റു​കാ​ര്‍​ക്കു പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി ക​ളി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് മ​ര​ക്കാ​റി​നു​ള്ള ‘മറുപടി’​യാ​ണെ​ന്നാ​ണ് സി​നി​മാ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

ചി​ത്രം തി​യ​റ്റ​റി​ല്‍ ത​ന്നെ ക​ളി​പ്പി​ക്കു​മെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് അ​ണി​യ​റ​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ചി​ത്രം നേ​ര​ത്തെ നെ​റ്റ് ഫ്‌​ളി​ക്‌​സി​നു വി​റ്റ​താ​ണെ​ന്നും എ​ന്നാ​ല്‍, മ​മ്മൂ​ട്ടി​യു​ടെ ഇ​ട​പെ​ട​ല്‍​മൂ​ലം തി​രി​ച്ചു​വാ​ങ്ങി തി​യ​റ്റ​റു​കാ​ര്‍​ക്കു ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഇ​തോ​ടെ തി​യ​റ്റ​റു​കാ​രെ സ​ഹാ​യി​ക്കാ​ന്‍ മ​മ്മൂ​ട്ടി​യും മ​റു​ഭാ​ഗ​ത്തു മോ​ഹ​ന്‍​ലാ​ലും എ​ന്ന പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ങ്ങ​ള്‍ ഒ​ടി​ടി​യി​ലേ​ക്കു​ള്ള പോ​കു​ന്ന അ​വ​സ്ഥ​യും സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കി​ട​യി​ലെ ‘ക​ള​ക്ഷ​ന്‍ യു​ദ്ധ’​ത്തി​നു ത​ട​സ​മാ​കു​മെ​ന്ന് ആ​രാ​ധ​ക​രും പ​റ​യു​ന്നു. തു​ട​ര്‍​ച്ച​യാ​യി മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​റ് സി​നി​മ​ക​ളാ​ണ് ഒ​ടി​ടി സാ​ധ്യ​ത തേ​ടി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​ര​ക്കാ​ര്‍ അ​റ​ബി​ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് മൂ​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ളെച്ചൊല്ലിയും പല പ്രാചരണങ്ങളും സജീവമായിട്ടുണ്ട്.

മ​ര​ക്കാ​ര്‍ മൂ​ന്നാ​ഴ്ച ഫ്രീ ​റ​ണ്‍ ന​ല്‍​ക​ണ​മെ​ന്നു തി​യ​റ്റ​റു​ക​ളോ​ട് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രുന്നതായും ഇ​തു സ​മ്മ​തി​ച്ചെ​ന്നും ഇ​ല്ലെ​ന്നും പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി തി​യ​റ്റ​റു​കാ​ര്‍ എ​ന്നാ​ല്‍ ഈ ​ഓ​ഫ​ര്‍ അ​ങ്ങോ​ട്ടു​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​റു​പ്പ് റി​ലീ​സ് സ​മ​യ​ത്തു മ​റ്റു ചി​ത്ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന​തി​നോ​ടു ത​ങ്ങ​ള്‍​ക്ക് എ​തി​ര്‍​പ്പി​ല്ലെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മാ​ത്ര​മ​ല്ല കു​റു​പ്പ് എ​ന്ന സി​നി​മ നെ​റ്റ് ഫ്‌​ളി​ക്‌​സ് ഏ​റ്റെ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് തി​യ​റ്റ​റി​ല്‍ ക​ളി​പ്പി​ക്കു​ന്ന​തെ​ന്ന രീ​തി​യി​ല്‍ മ​ര​ക്കാ​ര്‍ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

– ഇ. ​അ​നീ​ഷ്

Related posts

Leave a Comment