പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി സ്വദേശി പിടിയില്‍ ! അജ്മല്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ വന്നപ്പോള്‍

പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാനന്തവാടി സ്വദേശിയായ യുവാവ് പിടിയില്‍.മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്.

ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം നടത്തിയത്.

മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്‌സ് ആപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു.

പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇയാളെക്കുറിച്ച് വിവരം കിട്ടിയ പാലാ പോലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

Leave a Comment