ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖുശ്ബു വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. പവന് കല്യാണ്‍ നായകനാകുന്ന കുടുംബചിത്രത്തിലൂടെയാണ് ഖുശ്ബു തിരിച്ചുവരുന്നത്. കീര്‍ത്തി സുരേഷാണ് ഈ സിനിമയില്‍ നായികയായെത്തുന്നത്. പവന് കല്യാണിനൊപ്പം ഖുശ്ബു ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ത്രിവിക്രം ശ്രീനിവാസനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണു താന്‍ ചെയ്യുന്നതെന്നും തെലുങ്ക് നന്നായി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് താന്‍ തന്നെയായിരിക്കും തന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കുകയെന്നും ഖുശ്ബു വ്യക്തമാക്കി.
Related posts
-
‘ഇനി അടുത്തത് എന്ത്?’: 75-ാം പിറന്നാളിന് വൈമ്പ്രന്റ് ലുക്കിൽ തിളങ്ങി മമ്മൂട്ടി; വൈറലായി ചിത്രം
മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി തന്റെ 75-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിറന്നാൾത്തലേന്ന്... -
ബെത്ലഹേം കുടുംബ യൂണിറ്റ് ചിത്രത്തെ പ്രശംസിച്ച് നടി രുക്മിണി വസന്ത്
നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റി’നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്.... -
തരുൺ മൂർത്തി- മോഹൻലാൽ ചിത്രം ‘അതിമനോഹരം’ചിത്രീകരണം പൂർത്തിയായി, ഡിസംബർ 24 തിയറ്ററുകളിൽ എത്തും
ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന്റെ ഷൂട്ടിങ് പൂർത്തിയായി, ചിത്രം ഡിസംബർ 24 തിയറ്ററുകളിൽ...
