പൃഥ്വി അതിഥി താരം

prithivraj3112മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തില്‍ പൃഥ്വിരാജ്  അതിഥി താരമായെത്തുന്നുവെന്നു റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് അഥവാ ജെപി എന്ന കഥാപാത്രമായാണത്രേ പൃഥ്വി വരുന്നത്. ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ സിനിമയിലൂടെ മമ്മൂട്ടിയെത്തുന്നത്. സായ്കുമാര്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഇനിയ, ഷീലു ഏബ്രഹാം, നിരഞ്ജന പി. ബാലചന്ദ്രന്‍, അബുസലിം, അനില്‍ മുരളി  എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Related posts