‘മെട്ടേന്ന് വിരിഞ്ഞില്ല, കയ്യിലിരിപ്പ് മോശം’ ;കുട്ടി മോഷ്‌‌ടാവിനായി വലവിരിച്ച് ഏറ്റുമാനൂർ പോലീസ്


ഏ​റ്റു​മാ​നൂ​ർ: കു​ട്ടി മോ​ഷ്ടാ​വി​നെ തേ​ടി പോ​ലീ​സ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളെ തേ​ടി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മാ​നൂ​രി​ലു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ പ​ണം മോ​ഷ്ടി​ച്ചി​രു​ന്നു. ഉ​ട​മ പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​മ​യ​ത്ത് മേ​ശ​വ​ലി​പ്പി​നു​ള്ളി​ൽ നി​ന്നും പ​ണം മോ​ഷ്്ടി​ച്ച് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​മ തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​താ​യി മ​ന​സിലാ​യ​ത്. പീ​ന്നി​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ‘

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കുട്ടി മോഷ്ടാവ് ഏ​റ്റു​മാ​നൂ​രി​ലെ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യ​ത്.

Related posts

Leave a Comment