അച്ഛന്‍ തളര്‍ന്ന് കിടക്കുകയാണ്, തറയില്‍ കിടക്കുന്ന അച്ചന് ഒരു കട്ടില്‍ വാങ്ങണം! കുടുംബത്തെ സഹായിക്കാന്‍ പപ്പട വില്‍പനയ്ക്കിറങ്ങി പത്തുവയസുകാരന്‍; വായിക്കാതെ പോകരുത്…

പറവൂര്‍: പത്തുവയസാണ് അവന്റെ പ്രായം. രാവിലെ ഇറങ്ങും വീട്ടില്‍ നിന്ന് തന്റെ സൈക്കിളില്‍. കൈയിലുള്ള പപ്പടം എങ്ങനെയെങ്കിലും വിറ്റുതീര്‍ക്കണം. പണം വീട്ടിലെത്തിക്കണം.

പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ തണ്ടാശേരി ഷാജി പ്രമീള ദമ്പതികളുടെ മകന്‍ അമീഷാണ് പപ്പട വില്പനയിലൂടെ കുടുംബത്തിന് അത്താണിയാകുന്നത്.

അമീഷിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തു.

അമീഷിന്റെ അച്ഛന്‍ തളര്‍ന്ന് കിടക്കുകയാണ്. കൂലി പണിക്കാരിയാണ് അമ്മ. വാടകവീട്ടിലാണ് ഇവരുടെ താമസം.

തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി സൈക്കിളില്‍ ജോലിക്കു പോകുപ്പോള്‍ പട്ടി വട്ടം ചാടിയതിനെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.

ഷാജിയുടെ ചികിത്സയ്ക്കായി കുടുംബം വലിയൊരു തുക ചിലവിട്ടു. പലരും സഹായിച്ചാണ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയത്.

അമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുക വീട്ടുവാടകയ്ക്ക് ഉള്‍പ്പെടെ ജീവിത ചിലവുകള്‍ക്ക് തികയില്ലെന്ന അറിവും, തറയില്‍ കിടക്കുന്ന അച്ചന് ഒരു കട്ടില്‍ വാങ്ങുന്നതിനുമാണ് പപ്പടം വില്‍ക്കാനിറങ്ങിയതെന്നാണ് അമീഷ് പറയുന്നത്.

നിലത്ത് കിടന്നാല്‍ തനിയെ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അച്ഛന് കിടക്കാന്‍ ഒരു കട്ടില്‍ നല്‍കി സഹായിക്കാമോയെന്നും അമീഷ് നിസഹായനായി ചോദിക്കുന്നുണ്ട്. കരിമ്പാടം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ അമീഷിന് ഒരു സഹോദരിയുമുണ്ട്.

Related posts

Leave a Comment