ഐ​പി​എ​ല്‍ താ​ര ലേ​ല​ത്തി​ൽ 50 ല​ക്ഷത്തിന്‍റെ അടിസ്ഥാനവിലയുമായി ശ്രീശാന്ത്

 

മും​ബൈ: ഐ​പി​എ​ല്‍ താ​ര ലേ​ല​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി പേ​സ​ര്‍ എ​സ്. ശ്രീ​ശാ​ന്തും. 50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യാ​യാ​ണ് ശ്രീ​ശാ​ന്തി​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലും ശ്രീ​ശാ​ന്ത് ത​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ക​ളി​ക്കാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ല്ല.

ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ ഏ​ഴു വ​ർ​ഷ​ത്തെ വി​ല​ക്കു മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​നു വേ​ണ്ടി ശ്രീ ​മൈ​താ​ന​ത്തി​റ​ങ്ങി വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഈ ​സീ​സ​ണി​ലെ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​നു​ള്ള സാ​ധ്യ​താ ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു.

പു​തി​യ ഐ​പി​എ​ൽ സീ​സ​ണി​ൽ ല​ക്നോ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നീ ര​ണ്ടു പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ള്‍ കൂ​ടി ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​തി​നാ​ല്‍ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​രം.

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ലെ ഒ​ത്തു​ക​ളി​യു​ടെ പേ​രി​ൽ 2013 ഓ​ഗ​സ്റ്റി​ലാ​ണു ശ്രീ​ശാ​ന്തി​നു ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്കു ക​ൽ​പി​ച്ച​ത്. 2015ൽ ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. 2018ൽ ​സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം വി​ല​ക്കി​ന്‍റെ കാ​ലാ​വ​ധി ബി​സി​സി​ഐ ഏ​ഴു വ​ർ​ഷ​മാ​യി ചു​രു​ക്കി.

Related posts

Leave a Comment