കൂ​ട​ൽ​മാ​ണി​ക്യം തെ​ക്കേ​ന​ട​യി​ലൂടെ ആരേയും കടത്തിവിടാതെ തെരുവുനായ്ക്കൂട്ടം; ഇന്നലെ ഓടിച്ചിട്ട് കടിച്ചു കീറിയത് മൂന്നുപേരെ; കൂട്ടം ചേർന്നുള്ള ആക്രമണത്തെ ഭയന്ന് നാട്ടുകാർ


ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം തെ​ക്കേ​ന​ട​യി​ൽ തെ​രു​വു​നാ​യ​് ശ​ല്യം രൂ​ക്ഷം. ഇ​ന്ന​ലെ മൂ​ന്നു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു.

ഒ​രു വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യും ക​ടി​ച്ചു. നാ​യ​യെ പി​ന്നീ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് ബോ​ബ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ല​യി​ട്ട് പി​ടി​ച്ചു.

ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ല ഭാ​ഗ​ത്താ​യി കൂ​ട്ടം​കൂ​ടി ന​ട​ക്കു​ന്ന ഇ​വ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​കു​ക​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക്ഷേ​ത്രം പ​രി​സ​ര​ങ്ങ​ളി​ലുംഉ​ണ്ണാ​യി​വാ​രി​യ​ർ ക​ലാ​നി​ല​യം, തെ​ക്കേ​ന​ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ വ​ലി​യ​തോ​തി​ലു​ള്ള​ത്. പ​ക​ലും രാ​ത്രി​യും ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

തെ​രു​വു​നാ​യ​ക​ൾ കാ​ര​ണം ആ​ളു​ക​ൾ രാ​വി​ല​ത്തെ​യും വൈ​കീ​ട്ട​ത്തെ​യും ന​ട​ത്തം​വ​രെ ഉ​പേ​ക്ഷി​ച്ചു. നേ​ര​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നുഹൈ​ക്കോ​ട​തി സ്റ്റേ​ ഉ​ള്ള​തു കാ​ര​ണം ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നു തെ​ക്കേ​ന​ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഒ​രു സം​ര​ക്ഷ​ണ​കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നു തെ​ക്കേ​ന​ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

Related posts

Leave a Comment