മറക്കല്ലേ, ട്രിച്ചി സംഭവം;  സം​സ്ഥാ​ന​ത്ത് തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​മി​ഴ്‌​നാ​ട്ടി​ലെ ട്രി​ച്ചി മ​ണ​പ്പാ​റ​യി​ൽ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു ര​ണ്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് തു​റ​ന്നു​കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഇ​ല്ലെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട്. എ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ളോ​ടാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ മൂ​ട​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി തു​റ​ന്നു​കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​വി​ധ വ​കു​പ്പു​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Related posts