പണ്ട് ഒരു യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതിയായ സോജന്‍ ഇപ്പോഴും പോലീസ് സേനയില്‍ വിലസുന്നതെങ്ങനെ ! വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറഞ്ഞ ഡിവൈഎസ്പി മുഖ്യമന്ത്രിയ്ക്കു പ്രിയപ്പെട്ടവനായതെങ്ങനെയെന്ന് കേരളം ചോദിക്കുന്നു…

വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറയാന്‍ മാത്രം അധപതിച്ച മനോനിലയുള്ള എം.ജെ സോജന്‍ എന്ന കുപ്രസിദ്ധ ഡിവൈഎസ്പി ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവനാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് കേരളം ഒന്നാകെ ഇപ്പോള്‍ ചോദിക്കുന്നത്. വിവാദമായ വാളായാര്‍ കേസില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി ഉഭയകക്ഷിസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് ഇയാളുടെ വിചിത്രമായ വാദം.

പ്രതികളെ സംരക്ഷിക്കാന്‍ ഇയാള്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2018 ജനുവരി 30ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അത് വ്യക്തമാക്കുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നാരായണന്‍ നായര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 2011ല്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഡിവൈഎസ്പി സോജന്‍ പ്രതിയായിരുന്നു. കേസില്‍ എഫ്.ഐ.ആറിന്‍ മേല്‍ വിചാരണ പോലും വേണ്ടെന്ന് തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത് അന്നാണ്. വിചാരണ നടത്തി അയാള്‍ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പ് തടസ്സം നിന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

പോലീസിലെ ക്രിമിനലുകളെ നീക്കുമെന്ന് നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒന്നാന്തരം മുഖംമൂടിയാണെന്നും ആക്ഷേപമുണ്ട്. വിചാരണ നടത്താനുള്ള അനുമതി ചോദിച്ച് ഇരകള്‍ കോടതി കയറുമ്പോള്‍, അത് പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഡിവൈഎസ്പി പോലീസ് സേനയില്‍ തുടരുന്നതും ദുരൂഹമാണ്. ഒന്‍പതും പതിമൂന്നും വയസ്സായ രണ്ട് പിഞ്ചു പൈതങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി കൊന്ന് തള്ളിയപ്പോള്‍ ടിവി മാധ്യമങ്ങളുടെ മുന്നില്‍ വന്നിരുന്നു അത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ച ഡിവൈഎസ്പി സോജന് പെണ്‍മക്കള്‍ ഉണ്ടോയെന്നാണ് കേരളത്തിലെ മാതാപിതാക്കളെല്ലാം ചോദിക്കുന്നത്.

സ്വകാര്യ ചാനല്‍ നടത്തി സ്റ്റിംഗ് ഓപ്പറേഷനിലാണ് വാളയാറിലെ പെണ്‍കുട്ടികളെ അപമാനിച്ച് സോജന്‍ സംസാരിച്ചത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നതാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. കേസില്‍ ഒരു തെളില്ല. പ്രതികള്‍ കുറ്റം സമ്മതിച്ചതിന് തെളിവല്ല. കുട്ടികളുടെ സമ്മതമുണ്ടായിരുന്നു. അതില്‍ സംശയമില്ല. സോജന്‍ പറഞ്ഞു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ഒന്നും നടന്നില്ല.പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഡിവൈഎസ്പി തയ്യാറായില്ല എന്നതും ഏവരെയും ഞെട്ടിക്കുന്ന വസ്തുതയാണ്.

Related posts