മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ​ദി​ന​ത്തി​ൽ എ​ആ​ർ ക്യാ​ന്പി​ല്‍ കാ​വി ല​ഡു വി​ത​ര​ണം; സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ് എ​ആ​ര്‍ ക്യാ​ന്പി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ആ​ക്ഷേ​പം.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ൽ കാ​വി നി​റ​ത്തി​ലു​ള്ള ല​ഡു​വും ഐ​സ്‌​ക്രീ​മും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തേ പ​ല​ഹാ​ര​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ മെ​സി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.

മെ​സ് അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ധു​രം വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് വി​ല​ക്കി​യെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മെ​സി​ന് വെ​ളി​യി​ല്‍ വ​ച്ച്‌ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ആ​ര്‍ ക്യാ​ന്പ് അ​സി.​ക​മാ​ൻ​ഡ​ന്‍റി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​മാ​യ​തു​കൊ​ണ്ടാ​ണ് മ​ധു​രം വി​ള​ന്പി​യ​തെ​ന്നും ഇ​തി​നെ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

Related posts