ഒരു ആഢംബര കാര്‍ 30 മീറ്റര്‍ പൊക്കത്തില്‍ നിന്ന് താഴേക്കിട്ടാല്‍ എന്താകും സീന്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

30 മീറ്റര്‍ മുകളില്‍ നിന്ന് ഒരു കാര്‍ താഴെ വീണാല്‍ എന്താകും അവസ്ഥ. തവിടുപൊടിയാകും എന്നായിരിക്കും പലരും വിചാരിക്കുന്നത്.

ഒന്നല്ല, പല കാറുകള്‍ ഇങ്ങനെ വീഴുന്നതാണ് വോള്‍വോ പുറത്തുവിട്ട ഈ വിഡിയോയില്‍ ഉള്ളത്. കാറുകള്‍ വീഴുന്നതല്ല, വീഴ്ത്തുന്നതാണെന്നു മാത്രം. കാറുകളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള വോള്‍വോയുടെ പരീക്ഷണങ്ങളുടെ ഭാഗമാണിത്.

ആഗോളതലത്തില്‍ വാഹന സുരക്ഷ വിലിയിരുത്തുന്ന ഗ്ലോബല്‍ എന്‍സിഎപി പോലുള്ള ഏജന്‍സികളുടെ മാനദണ്ഡങ്ങളേക്കാള്‍ കടുപ്പമാണ്, ഈ വിഡിയോയില്‍ വോള്‍വോ പങ്കുവയ്ക്കുന്ന പരീക്ഷണം.

മുപ്പതു മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍ കാര്‍ മുകളിലേക്ക് എടുത്ത് പെട്ടെന്നു താഴേക്ക് ഇടുകയാണ്. വലിയ ഒരു കൂട്ട ഇടിയില്‍ ഉണ്ടാവുന്ന ആഘാതം ഇതിനുണ്ടാവും.

ഇത്തരം ഘട്ടത്തില്‍ കാറിലെ സുരക്ഷാ സംവിധാനം എത്രത്തോളം ഫലപ്രദമെന്നും അതെങ്ങനെ മെച്ചപ്പെടുത്താം എന്നുമാണ് കമ്പനി പരിശോധിക്കുന്നത്.

സാധാരണ ക്രാഷ് ടെസ്റ്റില്‍ ഇത്തരമൊരു യഥാര്‍ഥ സാഹചര്യം സൃഷ്ടിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും ഇത്തരം ക്രാഷ് ടെസ്റ്റില്‍ വിജയിക്കുന്ന വാഹനങ്ങള്‍ നമുക്ക് ധൈര്യമായി വാങ്ങിക്കാമെന്നു ചുരുക്കം.

വീഡിയോ കാണാം…

Related posts

Leave a Comment