പ്ലാ​സ്റ്റി​ക് നി​രോ​ധ​നം; വ്യാപാരികൾക്കു മാത്രം പിഴയെന്ന നിർദ്ദേശം  അംഗീകരിക്കാനാവില്ലെന്ന് വ്യാ​പാ​രി​കൾ

പ​ത്ത​നം​തി​ട്ട: മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ പ്ലാ​സ്റ്റി​ക് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നു പ​ക​രം ഒ​റ്റ​യ​ടി​ക്കു നി​രോ​ധ​നം കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​നം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

ഉ​ത്പാ​ദ​ക​നും ഉ​പ​ഭോ​ക്താ​വി​നും പി​ഴ​യി​ല്ലാ​തെ വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്രം പി​ഴ​യെ​ന്ന നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്പ് വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷെ​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു കൈ​മ​ണ്ണി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ, ആ​ർ. അ​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​എ. മോ​ഹ​ൻ​കു​മാ​ർ, കേ​ര​ള പ്ലാ​സ്റ്റി​ക് മാ​നു​ഫാ​ക്ചേ​ഴ്സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ അ​ടൂ​ർ, ക​ഐ​സ്എ​സ് ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ർ​ലി ജോ​സ​ഫ്, ഏ​കോ​പ​നി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി മാ​ത്യു, ശ​ശി ഐ​സ​ക്, റ്റി.​റ്റി. യാ​സീ​ൻ, അ​ബു ന​വാ​സ്, ഷി​ബു ഉ​ണ്ണി​ത്താ​ൻ, ജോ​ജോ തോ​മ​സ്, ബി​നോ​യി, അ​ഫ്സ​ൽ അ​യാ​ന, അ​ൽ ഹ​സിം വ​നി​ത, സ​ജാ​ദ്, അ​നീ​ഷ് കൊ​ടു​മ​ണ്‍, കാ​ജാ കു​ള​ന​ട, പി.​എ​സ്. നി​സാം, അ​ല​ങ്കാ​ർ അ​ഷ​റ​ഫ്, റി​യാ​സ് എ. ​ഖാ​ദ​ർ, സു​നി​ൽ പ​ത്ത​നം​തി​ട്ട, സു​രേ​ന്ദ്ര​ൻ​പി​ള്ള, അ​തു​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts