ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ല, ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തും; കേ​ര​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നും ഇ​തി​നുള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെന്നും മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.

263 സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്ത് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മാ​ത്യു കു​ഴ​ല്‍​നാ​ട​നാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ള്ള അ​തി​ക്ര​മ​ങ്ങ​ളും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം.

കേ​ര​ള​ത്തി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. കേ​ര​ള​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​മി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment