താ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ക്കു​മെ​ന്ന് യു​വാ​വി​ന്റെ ഭീ​ഷ​ണി ! ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍

പെ​ണ്‍​കു​ട്ടി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ ഭീ​ഷ​ണി.

ബം​ഗ​ളൂ​രു ബൊ​മ്മ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ നി​ര​ഞ്ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ജ്ഞാ​ത​ന​മ്പ​റി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. താ​നു​മാ​യി സെ​ക്സി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. നാ​ലു​വ​ര്‍​ഷ​മാ​യി ബൊ​മ്മ​ന​ഹ​ള്ളി​യി​ലെ പി​ജി സ്ഥാ​പ​ന​ത്തി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യു​മാ​യി പ്ര​തി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും വി​ദേ​ശ ന​മ്പ​റി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് തോ​ന്നി​ക്കു​ന്ന ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് യു​വ​തി​ക​ളു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ക​ണ്ടെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment