സ്വ​ന്ത​മാ​യി ഒ​പി​ടി​ക്ക​റ്റും സീ​ലും ഉ​ണ്ടാ​ക്കി ഡോക്ടറുടെ കുറിപ്പടി തയാറാക്കും; മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്നത് ലഹരി ഗുളികകൾ; ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്

കാ​ട്ടാ​ക്ക​ട: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​റ​ക്കോ​ണം, വ​ള്ള​ക്ക​ട​വ് മാ​റ്റു​വി​ള ശ്രീ​ജ ഭ​വ​നി​ൽ സ​ഞ്ചീ​വ് (ചാ​പ്ലി​ൻ -22) ആ​ണ് പി​ടി​യി​ലാ​യ​ത്.​

സ്വ​ന്ത​മാ​യി ഒ​പി​ടി​ക്ക​റ്റും സീ​ലും ഉ​ണ്ടാ​ക്കി കു​റി​പ്പ​ടി ത​യാ​റാ​ക്കി വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നാ​യി ഗു​ളി​ക​ക​ൾ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

800 രൂ​പ​ക്ക് വാ​ങ്ങു​ന്ന​വ ല​ഹ​രി ഗു​ളി​ക 5000 രൂ​പ​ക്ക് വ​രെ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും അ​ഞ്ച​ൽ ആ​ര്യ​നാ​ട് റേ​ഞ്ചി​ൽ സ​മാ​ന​കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​ണാ​ണ് 43 ഗു​ളി​ക​ളു​മാ​യി പു​ളി​യ​റ​ക്കോ​ണം കു​രു​ശ​ടി പ​റ​മ്പ് വി​ള​യി​ൽ നി​ന്നും സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, കെ.​എ​സ്. ജ​യ​കു​മാ​ർ, ര​ജി​ത്ത്, വി​നോ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment