കേരളത്തിൽ ലഹരി ഗുളികകളുടെ ഉപയോഗം വ്യാപകമാകുന്നു;  ഗുളികകളുമായി പിടിയിലായ ജയപ്രകാശിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

കോ​ട്ട​യം: കേ​ര​ള​ത്തി​ൽ ക​ഞ്ചാ​വ് റെ​യ്ഡു​ക​ൾ ശ​ക്ത​മാ​യ​പ്പോ​ൾ ല​ഹ​രി മാ​ഫി​യ മ​യ​ക്ക്് ഗു​ളി​ക​കളു​മാ​യി രം​ഗ​ത്ത്. ഇ​ന്ന​ലെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ ക​ന്പം സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി (27)നെ ​ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​യ​ക്കു മ​രു​ന്നു ലോ​ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ മ​യ​ക്കു ഗു​ളി​കക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ജ​ന്‍റാ​ണ് ജ​യ​പ്ര​കാ​ശ്. മു​ൻ​പ് ക​ഞ്ചാ​വ് ക​ച്ച​വ​ട​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ പോ​ലീ​സും എ​ക്സൈ​സും റെ​യ്ഡ് ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് മ​യ​ക്കു ഗു​ളി​ക​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ക​ഞ്ചാ​വി​നേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് മ​യ​ക്കു ഗു​ളി​ക വി​ത​ര​ണ​ത്തി​നു​ള്ള ഗു​ണ​മെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ​യും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ന്‍റെ​യും പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജ​യ​പ്ര​കാ​ശി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് മ​ഫ്തി​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഇ​ന്ന​ലെ ജ​യ​പ്ര​കാ​ശ് ഗു​ളി​ക​കളു​മാ​യി കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന അ​തീ​വ ര​ഹ​സ്യ വി​വ​രം ഇ​ന്‍റ​ലി​ജ​ൻ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ല​ഭി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് വ​ല വി​രി​ച്ച് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട നൈ​ട്രോ സെ​ഫാ​മി​ന്‍റെ 200 ഗു​ളി​ക​ക​ളാ​ണു പ്ര​കാ​ശി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​ച്ച​താ​ണു ഗു​ളി​ക​ക​ളെ​ന്നും കേ​ര​ള​ത്തി​ലേ​ക്കു ഇ​ത്ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് ജ​യ​പ്ര​കാ​ശെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ.​ശി​വ​പ്ര​സാ​ദ്, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്്ട​ർ ബി​ജു വ​ർ​ഗീ​സ്, പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ആ​ർ. രാ​ജേ​ഷ്, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ സു​നി​ൽ​കു​മാ​ർ, ബി​നീ​ഷ് സു​കു​മാ​ര​ൻ, സ​ന്തോ​ഷ് മൈ​ക്കി​ൾ, ഗി​രീ​ഷ് കു​മാ​ർ, ഫി​ലി​പ്പ് തോ​മ​സ്, എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നോ​യി കെ. ​മാ​ത്യു, വി​നോ​ദ്, ഹ​രി, വി​ദു, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts