ഇത് വെറും സാമ്പിള്‍ ! ഇനി എന്തൊക്കെ കാണാനിരിക്കുന്നു ! വൃദ്ധിക്കുട്ടിയുടെ ചില പഴയ നമ്പരുകള്‍ കാണാം…

കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ കൊച്ചുമിടുക്കി വൃദ്ധി വിശാലാണ് ഇപ്പോള്‍ താരം.

സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യില്‍ പൃഥ്വിയുടെ മകളായി അഭിനയിക്കാന്‍ അവസരം.

https://www.instagram.com/p/CMjY8SADuDe/?utm_source=ig_embed&utm_campaign=embed_video_watch_again

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ ഈ യുകെജിക്കാരിയുടെ പഴയ ഡാന്‍സ് വീഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞെട്ടിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.

Related posts

Leave a Comment