വീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപന; തി​രു​മ​ലയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയിലെ ഉത്പന്നം; ബീഹാർ സ്വദേശി പിടിയിൽ


പേ​രൂ​ർ​ക്ക​ട: തി​രു​മ​ല വേ​ട്ട​മു​ക്ക് കൂ​ട്ടാം​വി​ള​യി​ൽ 5 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി. കൂ​ട്ടാം​വി​ള സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി പ​ദാ​ർ​ഥങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

15 ചാ​ക്ക് വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളാ​യ ശം​ഭു, പാ​ൻ പ​രാ​ഗ് തു​ട​ങ്ങി​യ പ​ദാ​ർഥങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മൊ​ജ​ഹി​ത് മം​സൈ​ഡി (59) എ​ന്ന​യാ​ളാ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്.

ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ജ​പ്പു​ര പോ​ലീ​സാ​ണ് വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചു വ​ന്നി​രു​ന്ന​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment