മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ക്വാർട്ടറിൽ അരങ്ങേറിയ ഇന്ത്യൻ പേരാട്ടത്തിൽ ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ സെമി ഫൈനലിൽ കടന്നു.
23-21, 21-11 സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. പ്രണോയ്, കിടംബി ശ്രീകാന്ത് അടക്കമുള്ള താരങ്ങൾ നേരത്തേ പുറത്തായതോടെ ഏക ഇന്ത്യൻ പ്രതീക്ഷയാണ് ലക്ഷ്യ സെൻ.
സിഡ്നിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ ഡബിൾസ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തോൽവി വഴങ്ങി പുറത്തായി. ക്വാർട്ടറിൽ ഇൻഡോനേഷ്യൻ ജോഡികളോട് 21-19, 21-15 സ്കോറിനായിരുന്നു പരാജയം.

