കാവ്യയുടെ “ലക്ഷ്യ’യിൽ സുനി എത്തി; സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു; “ലക്ഷ്യ’യിൽ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും

Kavya

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. നടി കാവ്യമാധവന്‍റെ ഉടമസ്ഥതയിൽ കാക്കനാട്ട് പ്രവർത്തിക്കുന്ന “ലക്ഷ്യ’എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി എത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

സമീപത്തെ കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. “ലക്ഷ്യ’യിൽ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും ലഭിച്ചെന്നാണ് വിവരങ്ങൾ.

Related posts