ചതിച്ചത് കരാറുകാരൻ..! പ​ട്ടി​ക്കാ​ട് അ​ടി​പ്പാ​ത​യ്ക്ക് 18.5 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും പ​ണി തു​ട​ങ്ങി​യി​ല്ല;കരാറുകാരന്‍റെ കള്ളക്കളിയെന്ന് നാട്ടുകാർ ; വി​വ​രാ​വ​കാ​ശ രേ​ഖ ല​ഭി​ച്ചു

vivaravakashamപ​ട്ടി​ക്കാ​ട്: ആ​റു​വ​രി പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​കു​ന്ന പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ അ​ടി​പ്പാ​ത​യ്ക്ക് കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും ക​രാ​ർ ക​ന്പ​നി പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. നേ​രത്തെ പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ മാ​ത്ര​മാ​ണ് അ​ടി​പ്പാ​ത അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മു​ൻ എം​പി പി.​സി.​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്  കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​ട​മു​റി​യാതെ സഞ്ചരിക്കുന്ന പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലും അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നാ​യി 18.5 കോ​ടി രൂ​പ പാ​സാ​ക്കി​യ​താ​യും വ്യ​ക്ത​മാ​ക്കി. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി വ​ട്ടം​കാ​ട്ടി​ൽ വ​ർ​ഗീ​സി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലും പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​രാ​ർ ക​ന്പ​നി ഇ​തു​വ​രെ ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

vivaravakasham2

ആ​റു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ലും പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലും അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ന​ൽ​കി​യ പ്രോ​ജ​ക്ട്. ര​ണ്ട് അ​ടി​പാ​ത​ക​ൾ​ക്കു പ​ക​രം ഫ്ളൈ ​ഓ​വ​ർ നി​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ​ക്ഷേ ഇ​വി​ടെ പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​തി​നാ​ൽ ഫ്ളൈ​ഓ​വ​ർ വേ​ണ്ടെ​ന്ന് വ​ച്ച​താ​യാ​ണ് സൂ​ച​ന. പ​ട്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്താ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം. ക​രാ​ർ ക​ന്പ​നി​യു​ടെ ക​ള്ള​ക്ക​ളി​യാ​ണ് ഇ​വി​ടെ നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം ഉ​യ​രു​ന്ന​ത്.

Related posts