ഇടപെടല്‍ കുറയ്ക്കാന്‍ പറഞ്ഞിട്ട് ആരും അത് കേട്ടഭാവം നടിച്ചില്ല ! ഞങ്ങള്‍ ചുംബിച്ച് സ്‌നേഹം പകര്‍ന്ന് നടന്നു; നിങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്ന അപേക്ഷയുമായി ഇറ്റലിക്കാര്‍…

കൊറോണ ലോകം മുഴുവന്‍ വ്യാപിച്ചിട്ടും നമ്മുടെ വീടുകളില്‍ എത്താത്തതിനാല്‍ മാത്രം അത്ര ഗൗരവ പൂര്‍വം കാണാത്ത ധാരാളം ആളുകള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇത്തരം ആളുകളോട് അപേക്ഷിക്കുകയാണ് ഇറ്റലിയിലുള്ള ലിന്‍ഡാ മരേസ്‌ക്ക എന്ന അമ്മ.

കൊറോണ വൈറസ് ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിക്കാര്‍ തങ്ങളില്‍ നിന്ന് പഠിക്കാന്‍ മറ്റുള്ള രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ധാരാളം സന്ദേശങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ തെറ്റുകളില്‍ നിന്നും പഠിക്കാനാണ് ഇറ്റലിക്കാര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത്.

രോഗത്തെ നിസ്സാരവല്‍ക്കരിക്കരുതെന്നാണ് ഇവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.”ഞങ്ങള്‍ നേരിട്ട പോലെയുള്ള പ്രതിസന്ധി നിങ്ങള്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടേ ഉണ്ടാകില്ല.

അതുകൊണ്ടാണ്ട് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ 386,500 ഫോളോവേഴ്സുള്ള ഇറ്റാലിയന്‍ ബ്ളോഗര്‍ മാര്‍ക്കോ കാര്‍ട്ടാസെഗ്‌നാ പറയുന്നു. രോഗവുമായി ഇറ്റലി മല്ലിട്ടുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി.

ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ ഇറ്റലി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചെങ്കിലും ആരും അത് ഗൗരവമായെടുത്തില്ല. ബാറുകളിലും റസ്റ്ററന്റുകളിലുമെല്ലാം ആളുകള്‍ പതിവുപോലെ തന്നെ ആഘോഷിച്ചു.

എന്നാല്‍ പിന്നെക്കണ്ട കാഴ്ച കോവിഡ്19 ഇറ്റലിയെ വിഴുങ്ങുന്നതായിരുന്നു. 3405 രോഗികളാണ് ഇറ്റലിയില്‍ മരിച്ചു വീണത്. പ്രഭവ കേന്ദ്രമായ ചൈനയിലേക്കാളും കൂടുതലാണിത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
41000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ചു.

തങ്ങളുടെ പരാജയത്തില്‍ നിന്നും പഠിക്കണമെന്ന് ഇറ്റാലിയന്‍ ആരോഗ്യ വിദഗ്ധന്‍ നിനോ കാര്‍ട്ടാ ബെലോറ്റയും പറയുന്നു.

ഇറ്റലിയിലെ സ്ഥിതി ഗൗരവമായതോടെയാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിനെതിരേ കരുതല്‍ നടപടിയെടുത്തു തുടങ്ങിയത്.

ഫ്രാന്‍സും സ്പെയിനും അടുത്തിടെയാണ് അടച്ചുപൂട്ടല്‍ നടപടി തുടങ്ങിയത്. ജര്‍മ്മനിയും ബല്‍ജിയവും നാട്ടുകാരോട് വീടിനുള്ളില്‍ തന്നെയിരിക്കാന്‍ നിര്‍ദേശിച്ചു.

അതേസമയം വൈകി കരുതല്‍ നടപടികള്‍ തുടങ്ങിയതിന്റെ തിക്തഫലം അനുഭവിക്കുകയാണ് ബ്രിട്ടനും അമേരിക്കയും എന്നു വ്യക്തമാക്കുന്നതാണ് ഈ രാജ്യങ്ങളിലെ രോഗബാധയും മരണനിരക്കും.

Related posts

Leave a Comment