അഞ്ചു പ്രാവശ്യം വില്‍ക്കപ്പെട്ടു! 20 മാസം നീണ്ടുനിന്ന ഐഎസ് പീഡനത്തിന്റെ കഥ പറഞ്ഞ് ലാമിയ എന്ന യസീദി പെണ്‍കുട്ടി

YAS60020 മാസത്തിനുള്ളില്‍ ലാമിയ അനുഭവിച്ച വേദനകള്‍ ഒരു ആയുഷ്‌കാലത്തേക്കുള്ളതായിരുന്നു. ജീവനുള്ള ഒന്നിനും താങ്ങാന്‍ കഴിയാത്തത്ര ക്രൂരതകളാണ് ലാമിയ അജി ബാഷര്‍ എന്ന യസിദി പെണ്‍കുട്ടിയോട് ഐഎസ് ഭീകരര്‍ ചെയ്തത്. താന്‍ അനുഭവിച്ച പീഡനങ്ങളുടെ കഥകള്‍ നിറകണ്ണുകളോടെ ലാമിയ പറയുമ്പോള്‍ കേട്ടിരിക്കുന്നവരുടെ വരെ കണ്ണു നിറഞ്ഞു.

ഐഎസ് ലൈംഗിക അടിമകളാക്കിയ അനേകം യസീദി പെണ്‍കുട്ടികളിലൊരാളായിരുന്നു ലാമിയ. അഞ്ചു തവണയാണ് ലാമിയയെ ഭീകരര്‍ ലൈംഗിക അടിമയായി് വിറ്റത്. ഇതിനിടയില്‍ പലതവണ രക്ഷപ്പെട്ടോടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഇതിന്റെ ദേഷ്യത്തില്‍ ഭീകരര്‍ മുമ്പത്തേതിലും ക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്.

വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ എന്ന ഗ്രാമത്തിലായിരുന്നു ലാമിയയുടെ വീട്. 2014 ഓഗസ്റ്റ് മൂന്നിന് ഇവിടം ആക്രമിച്ച ഐഎസ് ലാമിയയടക്കമുള്ളവരെ പിടികൂടി കൊണ്ടു പോവുകയായിരുന്നു. അന്ന് 15 വയസ്സു മാത്രമായിരുന്നു ലാമിയയ്ക്ക പ്രായം. ആക്രമണത്തില്‍ ആ ഗ്രാമത്തിലുള്ള പുരുഷന്മാരെയൊക്കെ ഭീകരര്‍ കൊന്നു. 400 പുരുഷന്മാരും 18 വൃദ്ധ സ്ത്രീകളുമാണ് അന്നു കൊല്ലപ്പെട്ടത്. അവളുടെ പിതാവും അതില്‍ ഉള്‍പ്പെടും. സ്ത്രീകളെയും കുട്ടികളെയും ഭീകരര്‍ പിടികൂടി അവരുടെ താവളത്തിലേക്കു കൊണ്ടുപോയി. ലാമിയയ്‌ക്കൊപ്പം സഹോദരിയെയും അവര്‍ പിടികൂടിയിരുന്നു. മൊസൂളില്‍ വച്ച് അവര്‍ സഹോദരിമാരെ ലൈംഗിക അടിമകളായി ഒരാള്‍ക്കു വിറ്റു. അയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം വില്‍പ്പന നടത്തിയ സ്ഥലത്തുതന്നെ കൊണ്ടുവന്നു. അവിടെവച്ച് വീണ്ടും വിറ്റു. താനും സഹോദരിയും അങ്ങനെയാണ് വേര്‍പിരിഞ്ഞതെന്നും ലാമിയ പറയുന്നു. ആദ്യ തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ അവര്‍ പിടികൂടി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയയാക്കി. രാത്രിപകലില്ലാതെ ഒരാഴ്ച തുടര്‍ച്ചയായി പീഡിപ്പിച്ചു. നിവൃത്തിയില്ലാതെ കൈ ഞരമ്പു മുറിച്ചു മരിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും ലാമിയ ഓര്‍ക്കുന്നു.
YASIDI-11
പിന്നീട് അഞ്ചു പ്രാവശ്യം പലര്‍ക്കും തന്നെ വിറ്റുവെന്നും അവിടെയും പീഡനമായിരുന്നെന്നും ലാമിയ പറയുന്നു.ഒടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഐഎസ് പാളയത്തില്‍നിന്നു ലാമിയ രക്ഷപ്പെട്ടത്. കള്ളക്കടത്തുകാര്‍ക്ക് തന്റെ അങ്കിള്‍ 7500 ഡോളര്‍ നല്‍കിയാണു തന്നെ രക്ഷപ്പെടുത്തിയതെന്നും അവള്‍ പറയുന്നു. ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ്  സംഘടിപ്പിച്ച ഏഷ്യന്‍ സെക്യൂരിറ്റി  കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ലാമിയ ഇക്കാരങ്ങള്‍ പറഞ്ഞത്.

Related posts