“അമ്മച്ചി ക​ള​രി​യാ​ണെ​ന്ന തോ​ന്നു​ന്നേ ‘..! അഞ്ചടിയോളം പൊക്കമുള്ള അക്രമിയെ മലർത്തിയടിച്ച് നാലടി മാത്രമുള്ള അമ്പതു കാരി; കലിഫോണർണിയായിലെ ലേഡി നിൻജയെക്കുറിച്ചറിയാം

 

കാ​ക്ക​ക്കു​യി​ൽ എ​ന്ന സി​നി​മ​യി​ൽ ര​സ​ക​ര​മാ​യ ഒ​രു മോ​ഷ​ണ​ശ്ര​മു​ണ്ട്. ക​ണ്ണു കാ​ണാ​ൻ വ​യ്യാ​ത്ത, പ്രാ​യ​മാ​യ വൃ​ദ്ധ​ൻ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ വ​ള​രെ എ​ളു​പ്പം മോ​ഷ​ണം ന​ട​ത്താ​മെ​ന്ന് ക​രു​തി ചെ​ല്ലു​ന്ന ര​ണ്ടു​പേ​ർ.

പ​ക്ഷെ അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റു​ന്നു. ക​ണ്ണു​കാ​ണ​ത്തി​ല്ലെ​ങ്കി​ലും, പ്രാ​യ​മാ​യെ​ങ്കി​ലും ശ​ബ്ദം​കേ​ട്ട ഭാ​ഗ​ത്തേ​ക്ക് കൃ​ത്യ​മാ​യി ക​ത്തി​യെ​റി​യു​ന്ന വൃ​ദ്ധ​നെ​യാ​ണ് അ​വി​ടെ അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

പ​ണി​പാ​ളി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇ​രു​വ​രും ഒ​രു​വി​ധ​ത്തി​ൽ അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്നു. “കി​ള​വ​ൻ ക​ള​രി​യാ​ണെ​ന്ന തോ​ന്നു​ന്നേ ‘ എ​ന്നൊ​രു ഡ​യ​ലോ​ഗും അ​വി​ടെ പ​റ​യു​ന്നു​ണ്ട്. ഏ​താ​ണ്ട് സ​മാ​ന​മാ​യ അ​നു​ഭ​വ​വും ഡ​യ​ലോ​ഗു​മാ​ണ് ക​ലി​ഫോ​ർ​ണി​യ​ക്കാ​ര​നാ​യ ഡൊ​ണ​ൾ​ഡ് റോ​ബ​ർ​ട്ടും നേ​രി​ട്ട​ത്.

കളി കാര്യമായി
സം​ഭ​വ​മി​ങ്ങ​നെ​യാ​ണ്- കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഫോ​ണ്ടാ​ന അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലാ​ണ് 59-കാ​ര​നാ​യ ഡൊ​ണ​ൾ​ഡി​ന്‍റെ താ​മ​സം. അ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ​ക്ക് അ​ത്യാ​വ​ശ്യം സ​ഹാ​യ​ങ്ങ​ളൊ​ക്കെ ചെ​യ്താ​ണ് അ​യാ​ൾ അ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്.

പ​ക്ഷെ ഡൊ​ണ​ൾ​ഡി​ന് ഒ​രു പ്ര​ശ്ന​മു​ണ്ട്. അ​ൽ​പം മ​ദ്യ​പി​ക്കും. അ​ല്പ​മ​ല്ല, കു​റ​ച്ച് അ​ധി​കം മ​ദ്യ​പി​ക്കും. ഒ​രു ദി​വ​സം മ​ദ്യ​പി​ച്ച് ഫോ​മി​ലാ​യ ഡൊ​ണ​ൾ​ഡ് ഒ​രു അ​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്നു. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​യാ​യ എ​ൺ​പ​ത്തി​ര​ണ്ടു​കാ​രി​യു​ടെ ഫ്ലാ​റ്റി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി. ഇ​യാ​ളെ ക​ണ്ട് അ​വ​ര്്് അ​ല​റി​വി​ളി​ച്ചു.

ആ ​നി​ല​വി​ളി അ​തേ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​യാ​യ 64 വ​യ​സു​ള്ള ലോ​റെ​ൻ​സ മ​രു​ജോ​യു​ടെ ചെ​വി​യി​ലു​മെ​ത്തി.സു​ഹൃ​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ട് മാ​രു​ജോ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി എ​ത്തി.​നാ​ല​ടി പ​ത്തി​ഞ്ച് മാ​ത്രം ഉ​യ​ര​മു​ള്ള മാ​രു​ജോ​യെ ക​ണ്ട് അ​ഞ്ച​ടി ഒ​മ്പ​തി​ഞ്ചു​ള്ള ഡൊ​ണ​ൾ​ഡി​ന് പു​ച്ഛ​മാ​ണ് തോ​ന്നി​യ​ത്. പ​ക്ഷെ ആ ​ഭാ​വം അ​ധി​ക സ​മ​യം നീ​ണ്ടു​നി​ന്നി​ല്ല.

ഞെട്ടിക്കുന്ന കാഴ്ച
പോ​ലീ​സെ​ത്തു​ന്പോ​ൾ കാ​ണു​ന്ന​ത് ഡൊ​ണ​ൾ​ഡി​ന്‍റെ നെ​ഞ്ചി​ലാ​ണ് മാ​രു​ജോ‍​യു​ടെ ഒ​രു കാ​ൽ. മ​റ്റേ​ക്കാ​ൽ അ​യാ​ളു​ടെ ക​ഴു​ത്തി​ലും. മാ​രു​ജോ പ​ഴ​യ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​രി​യാ​ണെ​ന്ന് ഡൊ​ണ​ൾ​ഡി​ന് മാ​ത്ര​മ​ല്ല, ആ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ള്ള ആ​ളു​ക​ളി​ൽ അ​ധി​കം പേ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.

45 കി​ലോ​ഗ്രാം ഭാ​ര​വു​മു​ള്ള മാ​രു​ജോ 77 കി​ലോ ഭാ​ര​വു​മു​ള്ള ഡൊ​ണ​ൾ​ഡി​നെ മ​ല​ർ​ത്തി​യ​ടി​ച്ചു. വേ​ദ​ന​കൊ​ണ്ട് ഡൊ​ണ​ൾ​ഡ് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മാ​രു​ജോ പ​റ​യു​ന്ന​ത്.

ഒ​രു കാ​ല​ത്ത് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്തി​രു​ന്ന മ​രു​ജോ ആ​ത്മ​ര​ക്ഷ​ക്കാ​യി​ട്ടാ​ണ് ആ​യോ​ധ​ന​ക​ല പ​രി​ശീ​ലി​ച്ച​ത്. “ലേ​ഡി നി​ൻജ’ എ​ന്നാ​ണ് മാ​രു​ജോ ഇ​പ്പോ​ൾ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment