മുൻ വൈരാഗ്യം തീർക്കാൻ കള്ളക്കേസിൽ കുടുക്കി അകത്താക്കി; മകന്‍റെ ദുരവസ്ഥയിൽ മനംനൊന്ത് ഒരമ്മ; സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി കമ്മീഷന് നൽകിയ പരാതിയിൽ പറയുന്ന കാര്യം ഇങ്ങനെ…


കോ​ട്ട​യം: യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് മാ​താ​വ് സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ എ​സ്എ​ച്ച് മൗ​ണ്ട് മ​ര​ങ്ങാ​ട്ട് ജ്യോ​തി​ഷി​നെ​യാ​ണ് ശാ​രീ​രി​ക ഉ​പ​ദ്ര​വം ചെ​യ്തു ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​യി കാ​ണി​ച്ച് മാ​താ​വ് ഷീ​ലാ​മ്മ ത​ങ്ക​ച്ച​ൻ പ​രാ​തി ന​ൽ​കി​യ​ത്.

അ​യ​ൽ​വാ​സിക്ക് മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ​മാ​സം 24നു ​ജ്യോ​തി​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റ് ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ജ്യോ​തി​ഷി​നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ചെന്ന പേ​രി​ൽ ക​ള്ള​ക്കേ​സു​ണ്ടാ​ക്കി ജ്യോ​തി​ഷി​നെ പി​ടി​കൂടി.പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചു ശാ​രീ​ര​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പ്ര​തി​ക​ൾ പുറത്ത് സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്പോ​ൾ മ​ക​ൻ ജ​യി​ലി​ലാണെന്നുമാണ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം 1989 പ്ര​കാ​രം ഷീ​ലാമ്മ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment