ഒ​രു ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​വ​ധി​യെ​ടുക്കാന്‍..! ​ അവധി അപേക്ഷക്കൊപ്പമുള്ള ചിത്രം മാറി; യുവതി പെട്ടു

ഒ​രു ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​വ​ധി​യെ​ടു​ക്കാ​നെ​ന്ന് ത​മാ​ശ രൂ​പേ​ണ ചി​ല​ര്‍ പ​റ​യാ​റു​ണ്ട്.

ജോ​ലി കി​ട്ടി​യാ​ല്‍ പി​ന്നെ അ​വ​ധി​യെ​ടു​ക്കാ​ന്‍ പ​ല അ​ട​വു​ക​ളും പു​റ​ത്തെ​ടു​ക്കു​ന്ന​വ​രു​ണ്ട്.

വി​ശ്വാ​സ​യോ​ഗ്യ​മാ​യ കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ല്‍ ഏ​തൊ​രു സ്ഥാ​പ​ന​വും അ​വ​ധി ന​ല്‍​കും. എ​ന്നാ​ല്‍ അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ത്തി​നാ​ണെ​ങ്കി​ലോ?

ജീ​വി​ച്ചി​രി​ക്കു​ന്ന പ​ല​രെ​യും ‘കൊ​ന്നും’, ഇ​ല്ലാ​ത്ത അ​സു​ഖം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു​മാ​ണ് പ​ല​രും അ​വ​ധി​യെ​ടു​ക്കു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യ​തോ മ​ടി​കൊ​ണ്ടോ അ​ല്ലെ​ങ്കി​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത കാ​ര​ണ​ത്താ​ലോ ആ​ണ് ഇ​ത്ത​രം അ​വ​ധി​ക​ള്‍ എ​ടു​ക്കു​ന്ന​ത്.

ഒ​രു യു​വ​തി സ്ഥാ​പ​ന​മേ​ധാ​വി​ക്ക് ന​ല്‍​കി​യ അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

റോ​ബ​ര്‍​ട്ട ക്ലാ​ര്‍​ക്ക് എ​ന്ന ഇ​രു​പ​തു​കാ​രി​ക്കാ​ണ് അ​ബ​ദ്ധം പ​റ്റി​യ​ത്. ഒ​രു ക​മ്പ​നി​യി​ലെ ഇ​ല​ക്ടീ​ഷ്യ​നാ​യി​രു​ന്നു ഇ​വ​ര്‍.

ഒ​രു പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോ​സ് ഇ​വ​രോ​ട് ജോ​ലി​ക്കെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പാ​ര്‍​ട്ടി​ക്കി​ടെ ജോ​ലി​ക്കെ​ത്താ​ന്‍ പ​റ​ഞ്ഞാ​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഇ​ഷ്ട​പ്പെ​ടു​മോ? റോ​ബ​ര്‍​ട്ട​യ്ക്കും ഇ​ഷ്ട​പ്പെ​ട്ടി​ല്ല.

ഉ​ട​ന്‍​ത​ന്നെ ജോ​ലി​ക്കെ​ത്താ​ന്‍ ക​ഴി​ല്ലെ​ന്ന് അ​വ​ര്‍ ബോ​സി​നോ​ട് പ​റ​ഞ്ഞു.

താ​ന്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണെ​ന്നും അ​തു​കൊ​ണ്ട് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു റോ​ബ​ര്‍​ട്ട പ​റ​ഞ്ഞ കാ​ര​ണം. പ​ക്ഷെ ഒ​രു കു​ഴ​പ്പം പ​റ്റി.

അ​ബ​ദ്ധ​ത്തി​ല്‍ ബോ​സി​ന്‍റെ ഫോ​ണി​ലേ​ക്ക് റോ​ബ​ര്‍​ട്ട​യു​ടെ ഒ​രു മെ​സേ​ജ് ചെ​ന്നു. ഐ​സ് ക​ട്ട​ക​ള്‍​ക്കി​ട​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന ഒ​രു ഷാ​മ്പെ​യി​ന്‍റെ ചി​ത്ര​മാ​ണ് മെ​സേ​ജ് ആ​യി അ​യ​ച്ച​ത്.

അ​ബ​ദ്ധം മ​ന​സി​ലാ​ക്കി യു​വ​തി ഉ​ട​ന്‍​ത​ന്നെ ബോ​സി​നോ​ട് ക്ഷ​മ ചോ​ദി​ച്ചു മെ​സേ​ജ് അ​യ​ച്ചു.

ഒ​രു സു​ഹൃ​ത്തി​ന് അ​യ​ച്ച മെ​സേ​ജ് ആ​ണെ​ന്നും ന​മ്പ​ര്‍ മാ​റി​പ്പോ​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി അ​റി​യി​ച്ച​ത്. പ​ക്ഷെ പേ​ടി​ച്ച​തു​പോ​ലെ സം​ഭ​വി​ച്ചി​ല്ല.

നാ​ളെ കാ​ണാം എ​ന്നാ​ണ് ബോ​സ് യു​വ​തി​യു​ടെ മെ​സേ​ജി​ന് മ​റു​പ​ടി ന​ല്‍​കി​യ​ത്. ഇ​തോ​ടെ​യാ​ണ് ത​ന്‍റെ ശ്വാ​സം നേ​രെ​വീ​ണ​തെ​ന്ന് യു​വ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment