ശബരിമല സന്നിധാനത്ത് പുലിയിറങ്ങി ! ശബ്ദം കേട്ടെത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ട കാഴ്ച…

ശബരിമല: സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി 9.30നോടടുത്ത സമയത്ത് പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് മേല്‍പ്പാലത്തിലൂടെ എത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ടത് കാട്ടു പന്നിയെ പുലി കടിച്ചു വലിക്കുന്നതാണ്.

വിവരം ഉടന്‍ തന്നെ വനപാലകരെ അറിയിക്കുകയും ചെയ്തു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറുവരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനേറ്ററിന്റെ അടുത്തേക്കു മാറ്റി.

Related posts