പു​ള്ളി​പ്പു​ലി മു​മ്പി​ല്‍ ചാ​ടി ! സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് വ​നം​വ​കു​പ്പ്…

പു​ള്ളി​പ്പു​ലി സ്‌​കൂ​ട്ട​റി​നു നേ​രെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​രി​ക്കേ​റ്റു. നെ​റ്റി​യി​ലും വ​ല​തു​കൈ​ക്കും ഇ​ട​തു​കാ​ലി​നും പ​രി​ക്കേ​റ്റ 18കാ​രി​യാ​യ ക​മ്മാ​ത്തി​യി​ലെ സു​ശീ​ല​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഗൂ​ഡ​ല്ലൂ​ര്‍ ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജി​ലെ ബി.​ബി.​എ​സ്. വി​ദ്യാ​ര്‍​ഥി​യാ​യ പെ​ണ്‍​കു​ട്ടി ന​വം​ബ​ര്‍ 30-ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സു​ശീ​ല നി​ല​വി​ല്‍ കോ​യ​മ്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പു​ള്ളി​പ്പു​ലി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക​ള്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ, പെ​ണ്‍​കു​ട്ടി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ര്‍ റേ​ഞ്ച​റാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്ത് നാ​ലു​പേ​രെ പു​ലി ഓ​ടി​ച്ച​താ​യി നേ​ര​ത്തേ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും ചി​ല സം​ഘ​ട​ന​ക​ളും ഗൂ​ഡ​ല്ലൂ​ര്‍ ആ​ര്‍.​ഡി.​ഒ.​യ്ക്ക് പ​രാ​തി…

Read More

പു​ലീ, നീ ​എ​വി​ടെ…?  ആകാശത്തിലൂടെ പാറിനടന്ന് ഡ്രോണുകൾ; കൂടൊരുക്കി വനം വകുപ്പ്; ആ​ടു​ക​ളെ ഭ​ക്ഷി​ക്കാ​മെ​ന്ന മോ​ഹ​ത്തി​ൽ  കൂ​ട്ടി​ൽ​ക്ക​യ​റി​യാ​ലും ആ​ടു​ക​ളെ കി​ട്ടി​ല്ല; ആർക്കും അറിയാത്ത കാരണം ഇങ്ങനെ…

ക​ല​ഞ്ഞൂ​ർ: ക​ല​ഞ്ഞൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം വെ​ളി​പ്പെ​ട്ട​തോ​ടെ ഇ​തി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. വ​ക​യാ​ർ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​സ് ഇ​മേ​ജ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യി​ൽ നി​ന്നെ​ത്തി​ച്ച ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഞാ​യ​റാ​ഴ്ച​യാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി​യി​ലും തു​ട​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ വ​ക​യാ​ർ ഭാ​ഗ​ത്ത് പു​ലി​യെ ക​ണ്ട​താ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ക​യാ​ർ ച​ന്ത, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ടാ​പ്പിം​ഗ് നി​ല​ച്ച റ​ബ​ർ​ത്തോ​ട്ട​ങ്ങ​ളി​ൽ കാ​ട് വ​ള​ർ​ന്നി​ട്ടു​ള്ള​തി​നാ​ൽ പു​ലി​ക്ക് ഒ​ളി​ത്താ​വ​ള​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ പ​രി​സ​ര​ങ്ങ​ൾ കാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഏറെ പ​ണി​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ക സം​ഘ​വും ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​രും രാ​ക്ഷ​സ​ൻ​പാറ​യു​ടെ മു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ക​ല്യാ​ൺ…

Read More

യെ​വ​ന്‍ പു​ലി​യാ​ണ് കേ​ട്ടോ…​പ​ക്ഷെ ! പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ച്ച് സിം​ഹ​ക്കൂ​ട്ടം; അ​ത്യ​പൂ​ര്‍​വ ദൃ​ശ്യം…

കാ​ട് അ​ട​ക്കി​ഭ​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് സിം​ഹ​വും ക​ടു​വ​യും പു​ലി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മാം​സ​ഭോ​ജി​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​ര്‍ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു അ​പൂ​ര്‍​വ​ദൃ​ശ്യ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന സിം​ഹ​ക്കൂ​ട്ട​ത്തി​ന്റേ​താ​ണ് ദൃ​ശ്യം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ മാ​ല​മാ​ല ഗെ​യിം റി​സ​ര്‍​വി​ല്‍ നി​ന്നു​മാ​ണ് വീ​ഡി​യോ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ്രാ​യം ചെ​ന്ന പു​ള്ളി​പ്പു​ലി​യെ​യാ​ണ് സിം​ഹ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഒ​രു മ​ര​ത്തി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു പു​ള്ളി​പ്പു​ലി. അ​തി​നെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ സിം​ഹ​ങ്ങ​ള്‍ ത​ന്ത്ര​പൂ​ര്‍​വം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 12 സിം​ഹ​ങ്ങ​ളാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​ത്തി​ന്റെ റേ​ഞ്ച​റാ​യ മൈ​ക്കി​ള്‍ ബോ​ട്ട​സ് ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ര​ത്തി​ലി​രു​ന്ന പു​ലി​ക്ക് തു​ട​ക്ക​ത്തി​ല്‍ സിം​ഹ​ങ്ങ​ളെ ക​ണ്ടി​ട്ടും വ​ലി​യ ഭാ​വ വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്‍​പ​സ​മ​യ​ത്തി​നു​ശേ​ഷം മ​ര​ത്തി​ന​ടു​ത്തു നി​ന്നു സിം​ഹ​ങ്ങ​ള്‍ അ​ക​ലെ​യാ​യി മാ​റി വി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഒ​രു പെ​ണ്‍​സിം​ഹം മാ​ത്രം ഉ​റ​ങ്ങാ​തെ പു​ള്ളി​പു​ലി​യെ ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് മൈ​ക്കി​ള്‍ വ്യ​ക്ത​മാ​ക്കി. സിം​ഹ​ങ്ങ​ള്‍ പോ​യെ​ന്നു…

Read More

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച് പു​ള്ളി​പ്പു​ലി ! ഒ​ടു​വി​ല്‍ ര​ക്ഷ​ക​രാ​യ​ത് വ​നം​വ​കു​പ്പ്; സം​ഭ​വ​മി​ങ്ങ​നെ…

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പു​ള്ളി​പ്പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കാ​ട്ടി​ല്‍ വി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി ഗോ​രെ​ഗാ​വ് ഈ​സ്റ്റി​ല്‍ ബിം​ബി​സാ​ര്‍ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളി​ലാ​ണ് പു​ള്ളി​പ്പു​ലി ക​യ​റി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് പു​ലി​യെ ആ​ദ്യം ക​ണ്ട​ത്. സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ലെ ചെ​റി​യ ജ​ന​ലി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന പു​ള്ളി​പ്പു​ലി പു​റ​ത്തു​ക​ട​ക്കാ​നാ​കാ​തെ അ​തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​ള്ളി​പ്പു​ലി​യെ ര​ക്ഷി​ക്കാ​നാ​യ​ത്. സ്‌​കൂ​ള്‍ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ന​ല്‍ പാ​ര്‍​ക്ക് (എ​സ്ജി​എ​ന്‍​പി) സ​മീ​പ​ത്താ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് പു​ള്ളി​പ്പു​ലി ശ​ല്യ​മു​ണ്ട്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ പു​ള്ളി​പ്പു​ലി ക​യ​റി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് താ​നെ​യി​ല്‍ നി​ന്നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ഷ​ന​ല്‍ പാ​ര്‍​ക്കി​ലെ സം​ഘ​വും ചേ​ര്‍​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ പു​ലി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത് പു​ള്ളി​പ്പു​ലി​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ളാ​ണ്. പു​ള്ളി​പ്പു​ലി​യെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ നി​രാ​ശ​യാ​യി​രു​ന്നു ചി​ല​ര്‍​ക്കെ​ങ്കി​ലും ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച…

Read More

കോ​ഴി​യെ തി​ന്നാ​ൻ വ​ന്ന പു​ലി കു​ടു​ങ്ങി ! ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു…

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി ഭീ​തി പ​ട​ർ​ത്തി​യ പു​ലി കു​ടു​ങ്ങി.വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കു​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വെ​ട്ടം ത​ട​ത്തി​ൽ ടി ​ജി മാ​ണി​യു​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ആ​ണ് പു​ല​ർ​ച്ച​യോ​ടെ പു​ലി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി പു​ലി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ഈ ​പ​രി​സ​ര​ത്ത് ത​ന്നെ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.പു​ലി കു​ടു​ങ്ങി​യ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പു​ലി​ക്കൂ​ട് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി. പു​ലി​ക്കൂ​ട് നീ​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പു​തു​പ്പെ​രി​യാ​രം വാ​ർ​ഡ് മെ​ന്പ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ പു​ലി മാ​ന്തി. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ട്ടി​ലാ​യ പു​ലി​യെ ധോ​ണി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം പു​ലി​യെ വ​ന​ത്തി​ലേ​ക്ക് വി​ട്ടേ​ക്കും.പ​റ​ന്പി​ക്കു​ള​ത്തെ വ​ന​ത്തി​ൽ വി​ടാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Read More

അമ്മയ്‌ക്കൊപ്പം നടന്നു നീങ്ങിയ സിംഹക്കുട്ടിയെ തട്ടിയെടുത്ത് പുള്ളിപ്പുലി ! മരത്തിനു മുകളില്‍ കൊണ്ടുപോയി ഭക്ഷണമാക്കി; വേദനിപ്പിക്കുന്ന വീഡിയോ…

കാട്ടിലൂടെയുള്ള സഫാരികള്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടമാണ്. ആ അവസരങ്ങളില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കാഴ്ചകള്‍ പലരും കാമറയില്‍ പകര്‍ത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല ദുഃഖങ്ങള്‍ കൂടായിയായിരിക്കും. ഇരപിടിയന്‍മാരായ മൃഗങ്ങളുടെ വേട്ട കണ്ടുനില്‍ക്കുന്നവരെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടാന്‍സാനിയയിലെ റുവാഹ ദേശീയപാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. കാനഡ സ്വദേശിയായ സ്‌കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയില്‍ അവിചാരിതമായാണ് സ്‌കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാന്‍ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടര്‍ന്ന സംഘം അത് പെട്ടെന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായില്‍ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു. സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ…

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! മുള്ളന്‍ പന്നിയെ തിന്നാന്‍ ആക്രാന്തം മൂത്ത് ചാടിയ പുള്ളിപ്പുലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ വൈറല്‍…

മുള്ളന്‍ പന്നിയെ ഒരിക്കലെങ്കിലും ഭക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സിംഹം, കടുവ,പുലി തുടങ്ങിയ വന്യജീവികളെല്ലാം…എന്നാല്‍ ആക്രാന്തം മൂത്ത് മുള്ളന്‍പന്നിയെ പിടികൂടാന്‍ പോകുന്ന മിക്കവര്‍ക്കും കിട്ടുന്നതാവട്ടെ എട്ടിന്റെ പണിയും. പിടികൂടാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ മുള്ളന്‍പന്നിയെ ഇരയാക്കാന്‍ ശ്രമിച്ച പുള്ളിപ്പുലി പൊല്ലാപ്പില്‍ ചെന്നുവീഴുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശരീരത്തില്‍ ഒന്നടങ്കം തറച്ചുകയറിയ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Read More

രാത്രിയില്‍ പൂച്ചയെപ്പിടിക്കാന്‍ പുരപ്പുറത്തേക്ക് ചാടിയ പുലിയുടെ ചാട്ടം പിഴച്ചു ! ഓടു തകര്‍ത്ത് വീട്ടിനകത്തേക്ക്;സംഭവം ഇങ്ങനെ…

പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം. നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും പിടിക്കാന്‍ ചാടുകയുമായിരുന്നു. ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി. പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്‍പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.

Read More

അമിതവേഗത്തില്‍ പാഞ്ഞ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി ! ഒടുവില്‍ സംഭവിച്ചത്…

കാടു കാണാന്‍ എത്തിയവരുടെ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി. അമിത വേഗതയിലുള്ള ബൈക്ക് യാത്രയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധര്‍ ശിവറാമാണ് ചിത്രങ്ങള്‍ പകര്‍ത്തി അമ്പരപ്പിക്കുന്ന സംഭവം ഫേസ്ബുക്കിലൂടെ പങ്കിട്ടത്. അപകട സമയത്തെ സീക്വന്‍സായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ശ്രദ്ധ ഇതിനോടകം നേടി. രാജസ്ഥാന്‍ രണ്‍തമ്പോറില്‍ വെച്ചാണ് സംഭവം.വേഗതയില്‍ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിയെ ഇടിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നത്. ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധര്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഹോളി ദിനമായതിനാല്‍ കാട്ടുപാതയില്‍ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Read More

തെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്‍കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…

തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ്…

Read More